കെയർ ഓഫ് സൈറ ബാനുവിൽ നിമിഷ സജയനെ കണ്ടവരുണ്ടോ ? – നിമിഷ മുതൽ അപർണ്ണയും ശ്രിന്ദയും ഐശ്വര്യ ലക്ഷ്മിയും വരെ ! രണ്ടാം വരവിൽ ഞെട്ടിച്ച നായികമാരെ കുറിച്ചൊരു കുറിപ്പ് !

മലയാള സിനിമ ഒരു കാലത്ത് പുരുഷമേധാവിത്വ ചിത്രങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു. നായകന്റെ നിഴലായി വന്നു പോകുന്ന നായിക . ഇതിനപവാദമായി ചില ചിത്രങ്ങൾ ആ സമയത്ത് കടന്നു വന്നിരുന്നു. എന്നാൽ ഇന്ന് മലയാള സിനിമയിൽ അങ്ങനെയൊരു പതിവ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം മലയാള സിനിമ നൽകി തുടങ്ങി.

ഒന്നെങ്കിൽ നായികയുടെ സിനിമയോ അല്ലെങ്കിൽ നായകനൊപ്പം തന്നെ നിൽക്കുന്ന മനസിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളായി സിനിമയിൽ സ്ത്രീകൾ തിളങ്ങി തുടങ്ങി. പ ആദ്യ വരവിൽ വലിയ കാര്യമായ സ്വീകാര്യത ലഭിക്കാതെ മടങ്ങിയ നായികമാർ രണ്ടാമത്തെ ചിത്രത്തിൽ ഉയിർത്തെഴുന്നേറ്റു. അത്തരത്തിൽ മലയാള സിനിമയുടെ നിറുകയിലേക്ക് നടന്നു കയറുന്ന രണ്ടാം വരവിന്റെ നായികമാരെ പറ്റി സജിദ് മുഹമ്മദ് എന്ന സിനിമ പ്രേമി എഴുതിയ കുറിപ്പ് ചര്ച്ച ചെയ്യപ്പെടേണ്ടതാണ്.

സജിദ് മുഹമ്മദ് എഴുതിയ കുറിപ്പ് ;

രണ്ടാം വരവില്‍ ഞെട്ടിച്ചവര്‍…
കെയര്‍ ഓഫ് സൈറ ബാനുവിലൂടെ അരങ്ങേറി ഫഹദിനും സൂരാജിനും ഒപ്പം തൊണ്ടിമുതലില്‍ ഞെട്ടിച്ച നിമിഷാ സജയന്‍…

ഒരു സെക്കണ്ട് ക്ലാസ് യാത്രയിലൂടെ അരങ്ങെറി മഹേഷേന്റെ ജീംസി ആയി ഞെട്ടിച്ച അപര്‍ണ ബാലമുരളി…

ഞണ്ടുകളുടെ നാട്ടില്‍ ഒരൂ ഇടവേള എന്ന അല്‍ത്താഫ് നിവിന്‍ ചിത്രത്തില്‍ നായിക ആയി അരങ്ങേറിയങ്കിലും ഐശ്വര്യ ലക്ഷ്മിയെ ഇന്നും എടൂത്ത് കാണിക്കുന്നത് മായനദിയിലെ അപ്പുവിലൂടെ ആണ്…

ഹാപ്പി വെഡ്ഡിങ്ങ് എന്ന ഒമര്‍ ലുലു ചിത്രത്തില്‍ കുറച്ച് സീനുകളില്‍ വന്ന് പോയെങ്കിലൂം കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസില്‍ എന്ന നടനോടൊപ്പം കട്ടക്ക് പിടിച്ച് നിന്ന സിമ്മി മോള്‍ എന്ന കഥാപാത്രം ആകും ഗ്രേസ് ആന്റണി എന്ന അഭിനത്രിയെ കുടുതല്‍ പേരും ശ്രദ്ധിക്കുന്നത്…

ആദ്യചിത്രങ്ങളിലെ തരക്കേടില്ലാത്ത പ്രകടങ്ങളാണ് അടുത്ത സിനിമയിലേക്ക് ഉയര്‍ത്തിയത് എന്ന് പറയാമെങ്കിലൂം ഇത്തരം കൗതുകങ്ങള്‍ അന്വേഷിക്കുന്ന ഒരാള്‍ കോമണ്‍ ആയി ചെന്നെത്തുന്നത് ശ്യാം പുശ്കരന്‍ എന്ന എഴുത്തുകാരനിലെക്കാണ്…
അന്തവിശ്വസങ്ങള്‍ക്കും കൗതുകങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തോളം പഴക്കമുണ്ട്. യാതൃച്കമായി ആവാം ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കൂന്നത് അല്ലെങ്കില്‍ ശ്യം പുശ്കരന്റെ എഴുത്തില്‍ ആ കഥാപാത്രങ്ങള്‍ കൂടുതല്‍ മിഴിവേക്കുന്നതും ആകാം…
ഇയ്യോബിന്റെ പുസ്തകത്തിലെ ഇഷാ ശര്‍വാണിയെയും 22 ഫീമൈല്‍ കോട്ടയത്തിലൂടെ ശ്രിന്ദായെയും ശ്യാം പുശ്കരന്‍ രണ്ടാം ചിത്രത്തിലേക്ക് കൊണ്ട് വന്നവരാണ്
ആദ്യസിനിമയില്‍ ഞെട്ടിക്കുന്ന പ്രകടങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയാത്തവര്‍ക്കായി ശ്യാം പുശ്കരന്റെ പേന ചലിച്ച് തുടങ്ങട്ടെ.

facebook post about success of actresses

Sruthi S :