റൗഡി ബേബിയെ പ്രശംസിച്ചു; ദിവ്യ സ്പന്ദനയ്ക്കെതിരെ ആരാധകർ !!!

പ്രഭുദേവ കൊറിയോഗ്രഫി നിർവഹിച്ച മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഗാനത്തിന്റെ ഒഫിഷ്യല്‍ വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും പതിനൊന്ന് കോടിയിലധികം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. റൗഡി ബേബിയെ പ്രശംസിച്ച് രംഗത്തെത്തിയ ദിവ്യ സ്പന്ദന എന്ന നടിയ്ക്കിപ്പോൾ ട്രോൾ മഴയാണ്.

ധനുഷിനെയും സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയെയും അഭിനന്ദിച്ചതിനാണ് ജനങ്ങൾ പ്രതികരിച്ചത്. ഇതുവരെയും കന്നഡ സിനിമകള്‍ക്ക് ഒരു വിധത്തിലുള്ള പ്രോത്സാഹനവും നല്‍കാത്ത താരം പക്ഷഭേദം കാണിക്കുന്നു എന്നാരോപിച്ചാണ് ട്രോളന്മാര്‍ ദിവ്യയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. 250 കോടിയിലധികം ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ആദ്യ  കന്നഡ ചിത്രം കെ.ജി.എഫിനെയോ നടന്‍ യാഷിനെയോ പറ്റി ഒന്നും മിണ്ടാതെ ഒരു തമിഴ് പടത്തിന് വേണ്ടി സംസാരിച്ചതാണ് ഒരു വിഭാഗം ആള്‍ക്കാരെ ചൊടിപ്പിച്ചത്. 

കന്നഡ ചിത്രങ്ങളെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല ,എന്നാല്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ക്ക് നേരമുണ്ട്. നിങ്ങളുടെ സിനിമകള്‍ കണ്ട് പിന്തുണച്ച് നിങ്ങളെ കന്നഡത്തില്‍ പോപ്പുലറാക്കിയ ആളുകള്‍ക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടാകും സങ്കടവും.മറ്റൊരു ട്വീറ്റില്‍ പറയുന്നു.

യുവന്‍ ശങ്കര്‍ രാജയാണ് മാരി 2 ലെ ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്.

നടിയും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന.

divya spandana fb post

HariPriya PB :