തൽക്കാലം സംവിധനത്തിലേക്കില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ ഫാസില്‍..

ഫാസിലിന്റെ സംവിധാനത്തിലൂടെ ഒരുപിടി മികച്ച ചിത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്. മുപ്പതോളം ചിത്രങ്ങൾ ഫാസിൽ സം‌വിധാനം ചെയ്തു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു സം‌വിധാനം ചെയ്ത ആദ്യ ചിത്രം .എന്നാല്‍ അഭിനയത്തോടുള്ള കൗതകമല്ല തന്നെ ഈ ചിത്രങ്ങളിലേക്ക് എത്തിച്ചതെന്ന് ഫാസില്‍ ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ തുറന്നു പറയുന്നു. സംവിധനത്തിലും നിന്നും മാറി ലൂസിഫറിലും പുറത്തിറങ്ങാനൊരുങ്ങുന്ന മരയ്ക്കാറിലും ഫാസിൽ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്

തല്‍ക്കാലം സംവിധാനത്തിലേക്ക് ഇല്ലെന്നും എന്നിരുന്നാലും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതെ സമയം നിർമ്മാണത്തിലേക്കുള്ള തയ്യാറെടുപ്പും നടക്കുന്നുണ്ട് . ദിലീഷ്് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നൊരുക്കുന്ന സിനിമയാണ് താൻ നിർമ്മിക്കുന്നതെന്നും ഫാസിൽ പറയുന്നു

‘അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല. ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തു പോകുന്നതാണ്. വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസിലെപ്പോഴും താല്‍പ്പര്യമുണ്ട്. ലൂസിഫര്‍ പൃഥ്വിരാജിന്റെ ആദ്യത്തെ പ്രോജക്ടാണ്. പൃഥ്വി വളരെ സമര്‍പ്പണത്തോടെയാണ് അത് ചെയ്തത്. ആ സമര്‍പ്പണമാണ് എന്നെ കൊണ്ട് യെസ് പറയിപ്പിച്ചത്. പ്രിയദര്‍ശന്റെ ഒരു അഭിമാന സിനിമയാണ് കുഞ്ഞാലിമരയ്ക്കാര്‍. അങ്ങനെയുള്ള സിനിമകളോട് സഹകരിക്കാന്‍ പറയുമ്പോള്‍ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള പ്രോജക്ടുകള്‍ വന്നാല്‍ ഇനിയും ചെയ്തുപോകുമെന്ന് ഫാസിൽ പറയുന്നു

മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതി ഫാസിലെന്ന സംവിധായകന്റെ മികവ് തെളിയിക്കാൻ. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമയിലൊന്നാണ് മണിചിത്രത്താഴ്

തമിഴിൽ ഒൻപതും തെലുങ്കിൽ രണ്ടും ,, ഒരു ഹിന്ദി ചിത്രവും ഫാസിൽ സം‌വിധാനം ചെയ്തിട്ടുണ്ട്. മൂന്നുതവണ മികച്ച ജനപ്രീതിയുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് ലഭിച്ചു.

director fasil

Noora T Noora T :