ഒളി ക്യാമറയിൽ കുടുങ്ങിയത് വിവേക് ഒബ്‌റോയി മുതൽ സണ്ണി ലിയോൺ വരെ ; മലയാളികളുടെ അഭിമാനം കാത്ത് മാതൃകയായി വിദ്യ ബാലൻ – വിവാദമായതോടെ തലയൂരാൻ പാട് പെട്ട് സണ്ണി ലിയോൺ !

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോളിവുഡ് താരങ്ങൾക്കിടയിൽ നടത്തിയ കോബ്ര പോസ്റ്റിന്റെ ഒളി ക്യാമറ ഒപ്പറേഷനിൽ കുടുങ്ങി താര നിര. വിവേക് ഒബ്‌റോയ് മുതൽ സണ്ണി ലിയോൺ വരെയാണ് ഇത്തരത്തിൽ കുടുങ്ങിയിരിക്കുന്നത് . താരങ്ങളോട് പി ആർ എഗെൻസിയിൽ നിന്നാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഇൻസ്റ്റാഗ്രാം , ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്താമോ എന്നും ആവശ്യപ്പെട്ടാണ് കോബ്ര പോസ്റ്റ് ടീം താരങ്ങളെ സമീപിച്ചത്.

ഇപ്പോൾ നരേന്ദ്ര മോദിയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന വിവേക് ഒബ്‌റോയ് വൻ വിലപേശലാണ് നിലപട് വിലാപനക്കായി നടത്തിയത്. ആവശ്യപ്പെടുന്ന തുക നൽകിയാൽ ഏത് പാർട്ടിക്ക് വേണ്ടിയും പ്രചാരണം നടത്താം എന്നാണ് വിവേക് ഒബ്‌റോയ് ഉൾപ്പെടെ 38 താരങ്ങളുടെ അഭിപ്രായം .

സണ്ണി ലിയോണിന്റെ ആവശ്യം ഭർത്താവ് ഡാനിയൽ വെബ്ബറിനു ഇന്ത്യൻ പൗരത്വം നൽകുകയാണെങ്കിൽ ഏത് പാർട്ടിക്ക് വേണ്ടിയും നിൽകാം എന്നായിരുന്നു. എന്നാൽ വിദ്യ ബാലൻ ഉൾപ്പെടെയുള്ള ചില താരങ്ങൾ എത്ര പണം കിട്ടിയാലും ഒരു പാർട്ടിക്ക് വേണ്ടിയും നിലപാട് വിൽക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി.

ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്. ഫോണിലാണ് പലരേയും ബന്ധപ്പെട്ടത്. പണം നല്‍കിയാല്‍ തയ്യാറാണെന്ന് മിക്കവരും പറയുന്നു. ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നു. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം.

വിദ്യ ബാലന്‍, അര്‍ഷദ് വാര്‍സി തുടങ്ങിയവര്‍ ഇതിന് തയ്യാറല്ല എന്നാണ് കോബ്ര പോസ്റ്റ് സംഘത്തോട് പറഞ്ഞത്. പണം തന്നാല്‍ എന്തിനും തയ്യാറുള്ളവരെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും, എനിക്ക് അതിന് കഴിയില്ല എന്ന് സീരിയല്‍ നടി സൗമ്യ ടാണ്ടന്‍ പ്രതികരിച്ചു. എന്നാല്‍ ജാക്കി ഷ്രോഫ്, അമീഷ പട്ടേല്‍, ടീസ്‌ക ചോപ്ര, സണ്ണി ലിയോണ്‍, വിവേക് ഒബ്രോയ്, കൈലാഷ് ഖേര്‍, അഭിജീത് ഭട്ടാചാര്യ തുടങ്ങി അഭിനേതാക്കളും ഗായകരും സംവിധായകരുമായ ബോളിവുഡ് താരങ്ങള്‍ പണം വാങ്ങിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തയ്യാറായതായാണ് കോബ്ര പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ ഇതിനു പിന്നാലെ സണ്ണി ലിയോൺ പ്രതികരണവുമായി രംഗത്ത് എത്തി. ‘ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ ജനങ്ങളെ അറിയിക്കും. വ്യത്യസ്തമായ അജണ്ടകളുള്ള ആളുകള്‍ എന്നെ സമീപിക്കാറുണ്ട്. അവര്‍ എല്ലാവരും പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പ്രചരിപ്പിക്കുകയുള്ളൂ. എന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ പുറത്ത് പറയുകയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല’, സണ്ണി പറഞ്ഞു.

cobra post star operation

Sruthi S :