സെറ്റിൽ പലപ്പോഴും ചാർമിളയുടെ അഹങ്കാരം താൻ കണ്ടിട്ടുണ്ട് മറ്റു നടിമാരിൽ നിന്നൊന്നും ഉണ്ടാകാത്ത അനുഭവം തനിക്ക് നടിയിൽ നിന്ന് ഉണ്ടായി ; ബാബു ഷാഹിർ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ചാര്‍മിള. ധനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ചാര്‍മിളയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമ പോലെ സുന്ദരമായിരുന്നില്ല ചാര്‍മിളയുടെ ജീവിതം. പ്രണയവും കുടുംബജീവിതവുമെല്ലാം വന്‍ പരാജയമായിരുന്നു.

തമിഴിൽ നിന്നാണ് ചാർമിള മലയാളത്തിലേക്ക് എത്തുന്നത്. തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും നടി സജീവമായിരുന്നു. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് ചാർമിള മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു.

മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന താരം പിന്നീട് പല കാരണങ്ങൾ കൊണ്ട് സജീവമല്ലാതെയായി. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ചാർമിളയുടെ വിവാഹം. 1995 ൽ നടൻ കിഷോർ സത്യയെ ആണ് നടി ആദ്യം വിവാഹം കഴിച്ചത്. എന്നാൽ 1999 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2006ൽ എഞ്ചിനീയറായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2016 ൽ വിവാഹമോചനം നേടി. ഒരു മകനാണ് ചാർമിളയ്ക്കുള്ളത്. അമ്മയ്ക്കും മകനുമൊപ്പം ചെന്നൈയിലാണ് നടി ഇപ്പോൾ താമസം.

കരിയറിൽ ഉടനീളം പല ഗോസിപ്പുകളും നടിയുടെ പേരിൽ ഉണ്ടായിട്ടുണ്ട്. ബാബു ആന്റണിയുമായുള്ള നടിയുടെ പ്രണയമൊക്കെ വാർത്തകളിൽ നിറഞ്ഞതാണ്. അതേസമയം നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ചിത്രമായിരുന്നു കാബൂളിവാല. സിദ്ദിഖ് – ലാൽ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്നസെന്റ്, ജഗതി ശ്രീകുമാർ, വിനീത് എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മലയാളത്തിൽ നാല് സിനിമകൾ ചെയ്ത ശേഷമാണ് ചാർമിള കാബൂളിവാലയിലേക്ക് എത്തുന്നത് അന്ന് നടിക്ക് വലിയ തലക്കനം ആയിരുന്നു എന്ന് പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിരുന്ന ബാബു ഷാഹിർ. നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ പിതാവായ ബാബു ഷാഹിർ അക്കാലത്ത് മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ മാനേജരായിരുന്നു.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കാബൂളിവാല സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ചാർമിളയെ കുറിച്ചും അദ്ദേഹം സംസാരിച്ചത്. സെറ്റിൽ പലപ്പോഴും ചാർമിളയുടെ അഹങ്കാരം താൻ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. മറ്റു നടിമാരിൽ നിന്നൊന്നും ഉണ്ടാകാത്ത അനുഭവം തനിക്ക് നടിയിൽ നിന്ന് ഉണ്ടായെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ചാർമിള ആയിരുന്നു നായിക. ഇവരെക്കൂടാതെ ശ്രീവിദ്യ, സോമേട്ടൻ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. എന്റെ ഒരു അനുഭവം പറയുകയാണെങ്കിൽ, ചാർമിള എന്ന കുട്ടിയുടെ അഹങ്കാരം ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കാരണം ഒരു ആർട്ടിസ്റ്റിനോട് മേക്കപ്പ് ചെയ്ത എട്ട് മണിക്ക് ലൊക്കേഷനിൽ എത്തണമെന്ന് പറഞ്ഞാൽ പദ്മിനി ചേച്ചി വരും, ശോഭന വരും, നാദിയ മൊയ്‌തു വരും പൂർണിമ ജയറാം വരും അംബിക വരും. എല്ലാവരും കറക്ട് ആയിട്ട് കൃത്യസമയത്തു വരും,’

എന്നാൽ ചാർമിളയ്ക്ക് എട്ട് മണിക്ക് വരുന്ന എന്തിനാണ് കുറച്ചു വൈകിയാൽ എന്താണ് അങ്ങനെയൊക്കെയുള്ള സംസാരമാണ്. ആദ്യമായിട്ട് ഒരു നടിയുടെ ഭാഗത്ത് നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് ചാർമിളയിൽ നിന്നാണ്. തലക്കനം എന്ന് തന്നെ പറയാം. എന്തായാലും ആ കുട്ടി ഇപ്പോൾ ഫീൽഡിൽ ഇല്ല. ഔട്ടാണ്. അങ്ങനെയൊരു അനുഭവം എനിക്കുണ്ടായ സിനിമയാണ് കാബൂളിവാല,’ അദ്ദേഹം പറഞ്ഞു.

AJILI ANNAJOHN :