വക്രബുദ്ധിയിലൂടെ സ്വന്തം നാട്ടിലുള്ളവർ ചെയ്ത അനീതി; എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ബിനു അടിമാലിയ്ക്ക് നേരിടേണ്ടി വന്ന വേദനയുടെ കഥ !

വർഷങ്ങളായി മിനി സ്‌ക്രീനിൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ബിനു അടിമാലി. ചെറിയ കാലം കൊണ്ടുതന്നെ മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റേതായ ഇടം നേടിയെടുക്കാൻ ബിനുവിന് സാധിച്ചിട്ടുണ്ട്.

മറ്റു ഹാസ്യ താരങ്ങളിലിൽ നിന്നും ബിനുവിനെ വ്യത്യസ്‍തമാക്കുന്നത് ഇടുക്കിയുടെ തനതു സംസാര ശൈലിയും കൗണ്ടറുകളുമാണ്. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയാണ് ബിനു മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. അടുത്തിടെ ബിനു തുറന്നു പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഒരു കടയുടെ ഉദ്‌ഘാടനത്തിനായി എത്തിയപ്പോൾ താൻ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

also read;
Also Read ;

“ഒരു കടയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട സമയത്താണ് സംഭവം നടക്കുന്നത്. അതും എന്റെ നാട്ടിൽ. തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉൾപ്പെടുന്ന ഒരു സംഭവം ആണ്. ഇത് പറഞ്ഞില്ലെങ്കിൽ അത് എന്റെ മനസ്സിന് വിഷമം ആകും. നെടുങ്കണ്ടത്തുവച്ചാണ് സംഭവം നടക്കുന്നത്. ഒരു കട ഉദ്‌ഘാടനത്തിനു എന്നെ വിളിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ ഉണ്ടായ സംഭവം ആണ് ഞെട്ടിച്ചു കളഞ്ഞത്.

ഒരു വലിയ ഷോപ്പിംഗ് കോമ്പ്ലെക്സ്. അതിനുള്ളിൽ മൂന്നു സ്ഥാപനം. അതാണ് ഉദ്ഘടനം ചെയ്യേണ്ടത്. അതും ഒറ്റ പേയ്‌മെന്റിൽ. അവർ പറഞ്ഞതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ! മൂന്നുപേരും കൂടി തുടങ്ങിയ ഒരു ചെറിയ സംരഭം ആണിതെന്നും അവർ പറഞ്ഞു. ചേട്ടനോട് ഞാൻ പറഞ്ഞതല്ലേ മൂന്നുപേരും കൂടി തുടങ്ങുന്നതാണ് എന്ന്. എന്നാൽ ഞാൻ കരുതിയത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു സ്ഥാപനം എന്നാണ്. സംഭവം വക്രബുദ്ധിയിലൂടെ ചെയ്യുന്നതാണ്.

also read;

ഞാൻ കരുതി സ്വന്തം നാടല്ലേ പോട്ടെ എന്ന്. ഞാൻ അത് ഇങ്ങനെ എങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടുകേല. ഇത് ജനങ്ങളിലേക്ക് എത്തണം അതുകൊണ്ട് പറഞ്ഞതാണ്. അവരുടെ പ്രശ്നങ്ങളും നമ്മുടെ പ്രശ്നങ്ങളും നാട്ടുകാർ അറിയാൻ പാടില്ലല്ലോ. അതുകൊണ്ട് ഒരു വാക്കുപോലും മിണ്ടാതെ ഞാൻ അത് ഉദ്‌ഘാടനം ചെയ്തുകൊടുത്തു- ബിനു അടിമാലി പറഞ്ഞു. കൗമുദി ടിവിയുടെ പ്രത്യേക അഭിമുഖത്തിലാണ് ബിനു തൻ്റെ അനുഭവം പങ്കുവെക്കുന്നത്.

ABOUT BINU ADIMALY

Safana Safu :