ബിഗ് ബോസിലെ രഹസ്യങ്ങൾ വലിച്ചുകീറി സിബിൻ; ഇതെല്ലം അവരുടെ പ്ലാൻ; സംഭവിച്ചത് ഇതായിരുന്നു!!!

വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആറ് പേരിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറിയ പേരായിരുന്നു ഡിജെ സിബിൻ. കയറിയ രണ്ടാം ദിവസം മുതൽ ഹൗസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിബിന് സാധിച്ചിരുന്നു.

വാക് ചാതുര്യവും ഗെയിം മനസിലാക്കി ശത്രുപക്ഷത്തുള്ള മത്സരാർത്ഥികളെ കൃത്യമായി തളർത്താനുളള തന്ത്രവുമെല്ലാം സിബിനുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഈ സീസണിന്റെ കപ്പ് ഉയർത്താൻ വരെ ശേഷിയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നുവരെ ആരാധകർ പ്രവചിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ആഴ്ച നിരവധി സംഭവബഹുലമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. അതിനുമുന്നോടിയായി സിബിൻ ഷോയിൽ നിന്നും പുറത്തുപോകേണ്ട സാഹചര്യവും ഉണ്ടായി. ഇപ്പോഴിതാ എന്തുകൊണ്ട് താൻ പുറത്തേക്ക് വന്നതെന്നും ബിഗ് ബോസ് ഷോയെ കുറിച്ചുമെല്ലാം പ്രതികരിക്കുകയാണ് സിബിൻ. സിബിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

പുറത്തേക്ക് കൊണ്ടുവന്നതിന് പിന്നാലെ ഒന്ന് സമാധാനിച്ചിട്ട് തീരുമാനിക്കൂവെന്നാണ് സൈക്കോളജിസ്റ്റ് അറിയിച്ചത് . എന്നാൽ സാമാധാനമായപ്പോൾ എന്തോ എന്റെ തീരുമാനത്തിന് പ്രസക്തിയില്ലാതായി. എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാൻ തോറ്റ് പിൻമാറില്ലെന്ന് നാട്ടുകാരൊക്കെ പറഞ്ഞത് എന്നെ അവർക്ക് അറിയുന്നത് കൊണ്ടാണ്.

ഞാൻ തോറ്റ് തിരിച്ചുവരുന്ന ആളല്ല. കരയുകയെന്നതൊക്കെ സ്വാഭാവികമാണ്. ജാക്പോട്ട് അല്ലെങ്കിൽ പടുകുഴി എന്ന കാഴ്ചപ്പാടോടെയാണ് ബിഗ് ബോസിൽ പോയത്. ഗബ്രി-ജാസ്മിൻ സംസാരത്തിൽ നിന്ന് എന്താണ് പ്രേക്ഷകർക്ക് കിട്ടിയത്? ഫുൾ നെഗറ്റിവിറ്റിയല്ലേ കിട്ടുന്നത്. അവരെ കുറിച്ച് സംസാരിക്കാതിരിക്കട്ടെ.

അവർ പ്രേമിക്കുകയോ കെട്ടുകയോ കുട്ടികൾ ഉണ്ടാവുകയോ ചെയ്യട്ടെ. ഗബ്രി പറയുന്നത് പ്രേമമാണ് പക്ഷെ കെട്ടാൻ പറ്റില്ലെന്നാണ്, എന്തുവാണോയെന്തോ. ഗബ്രി പൊട്ടൻഷ്യൽ ഉള്ള മത്സരാർത്ഥിയാണ്. ഫിൽട്ടർ ചെയ്താൽ നന്നാവാൻ സാധ്യതയുള്ളയാളാണ്. അവൻ എവിടെയോ ചങ്ങലയിൽ പെട്ട് കിടക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. ജിന്റോ ചേട്ടൻ ഒന്നുമില്ലായ്മയിൽ നിന്നും ഒരു സാമ്രാജ്യം കെട്ടിപടുത്തയാളാണ്. അദ്ദേഹത്തെ മണ്ടനെന്നൊന്നും വിളിക്കരുത്.

അയാളെ അമ്മാതിരി ചീത്ത വിളിയാണ് അവിടെ. ക്വാളിറ്റിയില്ലാത്ത മത്സരാർത്ഥികളാണ് ബിഗ് ബോസിൽ എത്തിയതെന്ന് ചർച്ച ചെയ്യിപ്പിച്ചതിന് എന്നെ കൊണ്ട് തന്നെ എനിക്ക് ക്വാളിറ്റിയില്ലെന്ന് അവർ പറയിപ്പിച്ചു. കാണുന്ന ജനങ്ങളാണ് വിധിയെഴുതേണ്ടത്. ക്വാളിറ്റി പരിപാടികൾ വരേണ്ടതുണ്ട്. ബിഗ് ബോസിൽ മൂന്ന് ഗെയിം ആണ് ഉള്ളത്. ഞാനും മറ്റ് മത്സരാർത്ഥികളും തമ്മിൽ.

മറ്റൊന്ന് പുറത്ത് നടക്കുന്ന ഫാൻസ് പിആർ ഗെയിം. ഞാൻ പത്ത് പൈസ പിആർ കൊടുത്തിട്ടില്ല. ഹൗസിൽ ചെന്നപ്പോഴാണ് എനിക്ക് മനസിലായത് ബിഗ് ബോസിന് ഒരു ഗെയിം പ്ലാൻ ഉണ്ടെന്ന്. ആ ഗെയിം പ്ലാൻ അപ്രതീക്ഷിതമായി മനസിലാക്കിയതാണ്. ആ പ്ലാനിൽ അവർ വിജയിയെ കണ്ട് വെച്ചെന്ന് ഞാൻ കരുതുന്നില്ല. അതൊന്നും അവിടെ നടക്കില്ല. അവർ ഒരു സിറ്റുവേഷൻ തരികയാണ് ചെയ്യുന്നത് എന്നും സിബിൻ പറയുന്നു.

Athira A :