എക്‌സിറ്റ് പോള്‍ ഫലം തെറ്റി; ഓസ്‌ട്രേലിയയില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ !!!

ഓസ്‌ട്രേലിയയില്‍ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തില്‍ ഉള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സഖ്യം വീണ്ടും അധികാരത്തിലേക്ക്. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിച്ചാണ് പുതിയ നേതൃത്വത്തിന്റെ വരവ്. ബില്‍ ഷോര്‍ട്ടന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയെയാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തോല്‍പ്പിച്ചത്. 


ഇതേത്തുടര്‍ന്ന് ഷോര്‍ട്ടന്‍ തന്റെ സ്ഥാനം രാജിവെച്ചു. തോല്‍വി പ്രതീക്ഷിച്ചിരുന്ന സ്‌കോട്ട് മോറിസണും സംഘവും അപ്രതീക്ഷിത വിജയം കൈവന്നതിന്റെ ആഹ്ലാദത്തിലാണ്. 
തെരഞ്ഞെടുപ്പ് വിജയത്തില്‍ മോറിസണെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദനം അറിയിച്ചു.

Australia conservative party win surpriseelection victory

HariPriya PB :