നിങ്ങള്‍ പ്രണവിനോടും ഞങ്ങളോടും കാണിക്കുന്ന സ്‌നേഹത്തിന് നന്ദി.. പക്ഷേ നിങ്ങള്‍ ദയവു ചെയ്ത് ഞങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുക: അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി

നിങ്ങള്‍ പ്രണവിനോടും ഞങ്ങളോടും കാണിക്കുന്ന സ്‌നേഹത്തിന് നന്ദി.. പക്ഷേ നിങ്ങള്‍ ദയവു ചെയ്ത് ഞങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുക: അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി

പ്രണവിനെയും തങ്ങളെയും സ്‌നേഹിക്കുന്ന ആരാധകര്‍ ദയവു ചെയ്ത് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് മോഹന്‍ലാല്‍ പുത്രന്‍ പ്രണവിന്റെ വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റം.

ആദിയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ ചിത്രത്തില്‍ പ്രണവ് നായകനാകുകയാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രം കൂടിയാണിത്. രാമലീലയായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. പേരിന്റെ സാമ്യം പോലെ തന്നെ 21ാം നൂറ്റാണ്ടും ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം.

21ാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ആരോധകരോട് അരുണ്‍ ഗോപി അഭ്യര്‍ത്ഥിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ ഗോപിയുടെ പ്രതികരണം.

അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-


പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു. പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ഥിക്കുന്നു. അതുമൂലം ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദയവു ചെയ്തു മനസിലാക്കുക. സിനിമയ്ക്ക് പിന്നിലെ ചിന്തകള്‍ നിങ്ങള്‍ മാനിച്ച് ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Arun Gopi s facebook post about Pranav Mohanlal s movie

Farsana Jaleel :