ഭര്‍ത്താവ് മരിച്ചപ്പോള്‍ 3 മക്കളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത ജിജിയുടെ ഏക വരുമാന മാര്‍ഗത്തെ പ്രളയം കൊണ്ടു പോയി… ജിജിയ്ക്ക് കൈത്താങ്ങായി മുന്‍ ജസ്റ്റിസ്… ഇപ്പോള്‍ ജിജിയ്‌ക്കൊപ്പം മഞ്ജുവും…

ഭര്‍ത്താവ് മരിച്ചപ്പോള്‍ 3 മക്കളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത ജിജിയുടെ ഏക വരുമാന മാര്‍ഗത്തെ പ്രളയം കൊണ്ടു പോയി… ജിജിയ്ക്ക് കൈത്താങ്ങായി മുന്‍ ജസ്റ്റിസ്… ഇപ്പോള്‍ ജിജിയ്‌ക്കൊപ്പം മഞ്ജുവും…

ചേന്ദമംഗലത്തെ നെയ്ത്തുകാര്‍ക്കൊപ്പം മഞ്ജുവാര്യരും. മഹാപ്രളയും പിടിച്ചുലച്ച എറണാകുളം ചേന്ദമംഗലത്തെ കൈത്തറി വ്യവസായത്തെ കൈപിടിച്ചുയര്‍ത്താനുള്ള ക്യാമ്പയിനില്‍ പങ്കാളിയായി മഞ്ജുവാര്യരും. ജിജി എന്ന വീട്ടമ്മയുടെ ദുരിതാനുഭവങ്ങള്‍ കൂടി പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു ക്യാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയിരിക്കുന്നത്.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

പ്രളയത്തെ നിശ്ചയദാര്‍ദ്ധ്യം കൊണ്ടും മനക്കരുത്തു കൊണ്ടും അതിജീവിച്ചു, ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്ന ചേന്ദമംഗലത്തെ നമ്മുടെ നെയ്ത്തുകാരോടൊപ്പം! ഇത് ജിജിയുടെ കഥയാണ്. ജിജിയെ പോലെയുള്ള അനവധി ശക്തരായ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകള്‍ ചേന്ദമംഗലത്തിനു പറയാനുണ്ട്.! മരണത്തിനു സ്വന്തം ഭര്‍ത്താവിനെ നഷ്ടപെട്ട ശേഷം, തന്റെ മൂന്നു കുട്ടികളുടെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുത്ത ജിജിയുടെ ഏക വരുമാന മാര്‍ഗമാണ് പ്രളയജലം കൊണ്ടുപോയത്.


മുന്‍ ജസ്റ്റിസ് ശ്രീമതി കെ കെ ഉഷയുടെ നന്മനിറഞ്ഞ സഹായത്തോടെ ജിജി ഇന്ന് തന്റെ ജീവിതം തിരിച്ചു പിടിച്ചിരിക്കുന്നു. ചേന്ദമംഗലത്തെ നെയ്തു തൊഴില്‍ ചെയ്യുന്നവരില്‍ തൊണ്ണൂറു ശതമാനം സ്ത്രീകള്‍ ആണെന്ന വസ്തുത ഒരുപാട് പ്രതീക്ഷയും കരുത്തും നല്‍കുന്നുണ്ട്. അവരുടെ തൊഴില്‍മേഖല പുനര്‍നിര്‍മിക്കാനും അവരുടെ ഒപ്പം ചേര്‍ത്ത് നിര്‍ത്താനും ഉള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. നമ്മുടെ കൈത്തറി മേഖലയുടെ പുനരുദ്ധാരണം വളരെ നിര്‍ണായകമായ ഒന്നാണ്. നിസ്വാര്‍ത്ഥമായ ഈ ലക്ഷ്യത്തില്‍ നിങ്ങളുടെ പങ്കാളിത്തവും സഹകരണവും ക്ഷണിക്കുന്നു!

Manju Warrier support save the loom

Farsana Jaleel :