ആനയ്‌ക്കൊപ്പം അലീന പീറ്റർ ; അമ്പാടിക്കൊമ്പനൊപ്പം നിൽക്കാതെ ആനക്കൊമ്പനൊപ്പം അമ്മയറിയാതെ സീരിയൽ താരം ശ്രീതു കൃഷ്ണ!

ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. ഈ ആഴ്ചയിലെ റേറ്റിങ്ങിൽ പോലും രണ്ടാം സ്ഥാനം സ്വന്തമാക്കി മികച്ച വിജയം നേടിയിരിക്കുകയാണ് സീരിയൽ.

പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ ‘അലീന പീറ്റർ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ്. അലീന പീറ്റർ എന്ന പേരുപോലെതന്നെ വളരെ ശക്തയായ കഥാപാത്രത്തെയാണ് ശ്രീതു കഥയിൽ അവതരിപ്പിക്കുന്നത്.

Read More;
Read More;

ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. മലയാളിയാണെങ്കിലും ചെന്നൈയിലാണ് ശ്രീതു വളർന്നത്. മലയാളികൾക്കെല്ലാം അലീന ടീച്ചർ എന്ന നിലയിലാണ് ശ്രീതുവിനെ അറിയുന്നത്. അത്രത്തോളം ബോൾഡായ, വിദ്യാസമ്പന്നയായ, നിലപാടുള്ള ചെറുപ്പക്കാരിയെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു വലിയ ആനയെ തോറ്റുകൊണ്ടു നിൽക്കുന്ന ശ്രീതുവാണ് ഫോട്ടോയിലുള്ളത്. അതും നെറ്റിപ്പട്ടവും ചൂടിനിൽക്കുന്ന ആന.

Read More;

എന്നാൽ ഒന്ന് സൂക്ഷിച്ചു നോക്കിയേ… ഈ ആന റിയൽ ആണോ? അതോ ഫേക്ക് ആണോ? ആരാധകരെ സംശയിപ്പിക്കുന്ന ചിത്രമാണെന്നേ പറയാൻ സാധിക്കൂ…

അതേസമയം, അമ്പാടി കൊമ്പനൊപ്പം നിൽക്കാതെ ആനക്കൊമ്പാനൊപ്പം നിൽക്കുന്ന അലീനയെ ആരാധകർ കളിയാക്കുന്നുമുണ്ട്.

Read More;

About Ammayariyathe

Safana Safu :