Connect with us

ഇത്രനാളും കാണിക്കാത്ത വെറും പട്ടിഷോയാണ് ഷൈനിന്റേത്; ഷൈൻ ടോം ചാക്കോയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾക്ക് പിന്തുണയുമായി ശിൽപാ ബാലയടക്കമുള്ളവർ!

News

ഇത്രനാളും കാണിക്കാത്ത വെറും പട്ടിഷോയാണ് ഷൈനിന്റേത്; ഷൈൻ ടോം ചാക്കോയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾക്ക് പിന്തുണയുമായി ശിൽപാ ബാലയടക്കമുള്ളവർ!

ഇത്രനാളും കാണിക്കാത്ത വെറും പട്ടിഷോയാണ് ഷൈനിന്റേത്; ഷൈൻ ടോം ചാക്കോയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾക്ക് പിന്തുണയുമായി ശിൽപാ ബാലയടക്കമുള്ളവർ!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ചർച്ചകളിൽ എന്നും കടന്നുവരുന്ന വിഷയമാണ് ബിഗ് ബോസ്. അതിൽ തന്നെ ബിഗ് ബോസ് നാലാം സീസണിൽ റിയാസ് സലീം എത്തിയതോടെ മലയാളം ബിഗ് ബോസിന്റെ രീതി തന്നെ മാറി.

എല്ലാ കാര്യങ്ങളിലും തന്റേതായ നിലപാടും ചിന്തകളുമുള്ള വ്യക്തിയാണ് ബി​ഗ് ബോസ് സീസൺ ഫോർ മത്സരാർഥിയായിരുന്ന റിയാസ് സലീം. നാലാം സീസണിൽ മൂന്നാം സ്ഥാനമാണ് റിയാസ് നേടിയത്. അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് വൈൽഡ് കാർഡായി റിയാസ് സലീം ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്.

തുടക്കത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന മത്സരാർഥി ആയിരുന്നു റിയാസ് സലീം. എന്നാൽ സീസൺ അവസാനിക്കും മുൻപേ വിമർശങ്ങൾ എല്ലാം കാറ്റിൽപറത്തി മുതിർന്ന സിനിമാ താരങ്ങൾ വരെ റിയാസിന്റെ ആരാധകരായി മാറി. സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ, ബി​ഗ് ബോസ് സ്ഥിരം പ്രേക്ഷകർ എന്നീ ലേബലുകളിലാണ് റിയാസ് മത്സരിക്കാനെത്തിയത്.

read more;

വന്നപ്പോൾ തന്നെ ആ സമയത്ത് ജനപ്രിയനായി നിന്ന റോബിനെതിരെ സംസാരിച്ചതും ജാസ്മിൻ, നിമിഷ എന്നിവരെ പിന്തുണച്ചതുമാണ് റിയാസിന് ഹേറ്റേഴ്സുണ്ടാകാൻ കാരണം. ശേഷം പതിയെ പതിയെ തന്റെ ലക്ഷ്യമെന്തെന്ന് ആളുകൾക്ക് റിയാസ് വ്യക്തമാക്കി കൊടുത്തു.

പുരോ​ഗമനപരമായ ചിന്തകൾ എത്തരത്തിലായിരിക്കണമെന്നും സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ചെയ്യേണ്ടതിനെ കുറിച്ചും ട്രാൻ‌സ് വിഭാ​ഗത്തെ കുറിച്ചുമെല്ലാം അവസരങ്ങൾ കിട്ടുമ്പോൾ റിയാസ് പരമാവധി സംസാരിച്ചു.

https://youtu.be/eF0xNITY8AA
Read More;

പലരും ഒന്നറിയാൻ പോലും ശ്രമിക്കാതിരുന്ന എൽജിബിടിക്യുവിനെ കുറിച്ച് വളരെ മനോഹരമായി ഒരു ടാസ്ക്കിനിടെ റിയാസ് സംസാരിച്ചത് വലിയ രീതിയിൽ വൈറലായിരുന്നു. സിനിമ മേഖലയിലുള്ള സ്ത്രീകളിൽ ഏറെപ്പേരും പിന്തുണച്ച ഒരു മത്സരാർഥി കൂടിയായിരുന്നു റിയാസ് സലീം.

ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ചോദ്യം ചെയ്യപ്പെടേണ്ട സമൂഹത്തിലെ പല വിഷയങ്ങളും എടുത്ത് മനോഹ​രമായി സംസാരിച്ചിരുന്നു റിയാസ് സലീം. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം യാത്രയും പരിപാടികളും മറ്റുമായി തിരക്കിലായിരുന്നു റിയാസ്.

ഇപ്പോഴിത ഒരിടവേളയ്ക്ക് ശേഷം വളരെ ലൈവായി നിൽക്കുന്ന ഒരു വിഷയത്തെ കുറിച്ച് സംസാരിച്ച് കയ്യടിനേടിയിരിക്കുകയാണ് റിയാസ് സലീം. ഇത്തവണ ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് റിയാസ് സലീം സംസാരിച്ചിരിക്കുന്നത്.

തന്റെ അഭിമുഖങ്ങളെല്ലാം വൈറലാക്കി മാറ്റുന്ന നടനെന്ന പേരും ഷൈനിനുണ്ട്. വിചിത്രം സിനിമയുടെ പ്രമോഷനെത്തിയപ്പോൾ‌ ഷൈൻ ചെയ്ത ചില പ്രവൃത്തികൾ ചൂണ്ടി കാട്ടിയാണ് റിയാസ് സലീം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെ തഗ്ഗ് ആയി കണക്കാക്കപ്പെടുമെന്നാണ്- സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് റിയാസ് നൽകിയ അടിക്കുറിപ്പ്.

Read More;

പൊതുഇടങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങൾ പറയുമ്പോൾ ഷൈൻ ഇടപെട്ട് പിന്തിരിപ്പൻ മനോഭാവം കാണിച്ച് സ്ത്രീകളെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നാണ് റിയാസ് സലീം പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ചൂണ്ടികാട്ടുന്നത്. വിചിത്രം പ്രമോഷനിടെ നടി ജോളി ചിറയത്തിനെ സംസാരിക്കാൻ ഷൈൻ ടോം ചാക്കോ അനുവദിക്കുന്നില്ല.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചാണ് മാധ്യമപ്രവർത്തകരിൽ ഒരാൾ നടി ജോളിയോട് ചോദിച്ചത്. എന്നാൽ ജോളിയെ മറുപടി പറയാൻ അനുവദിക്കാതെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സിനിമാ മേഖലയിൽ പ്രശ്നങ്ങളുണ്ടെന്ന് ഷൈൻ ഇടയിൽ കയറി പറഞ്ഞു.

അമ്മയിൽ മെമ്പർഷിപ്പ് എടുക്കാത്തതിനെ കുറിച്ച് ജോളി പറഞ്ഞപ്പോഴും ഷൈൻ ഇടപെട്ട് മറ്റെന്തൊക്കയോ സംസാരിച്ച് വഴിതിരിച്ച് വിട്ടു. സ്ത്രീകൾക്ക് സംസാരിക്കാൻ ലഭിക്കുന്ന സമയം ഇത്തരത്തിൽ ആളുകൾ കൈക്കലാക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും റിയാസ് വീഡിയോയിൽ പറഞ്ഞു.

റിയാസിന്റെ വീഡിയോ വൈറലായതോടെ നടി ശിൽപ ബാല, അപർണ മൾബറി അടക്കമുള്ളവർ കമന്റുകളുമായി എത്തി. ‘അയാൾ പറയുന്നത് കേൾക്കാൻ പോലും ഞാൻ അധികം ശ്രമിച്ചില്ല. അത് ഭയങ്കരമായിരുന്നു. റിയാസ് നിങ്ങളിൽ നിന്ന് ഞങ്ങൾ കാത്തിരിക്കുന്നത് ഇതാണ്. നിങ്ങളുടെ പുരോഗമന കാഴ്ചപ്പാട് പങ്കിടുന്നത് ഒരിക്കലും നിർത്തരുത്.

‘ഇതാണ് മുഖ്യധാരയാകേണ്ടത്. നമ്മൾ നടത്തേണ്ട ചർച്ചകൾ ഇവയാണ്, സുഹൃത്തേ… നിങ്ങൾ തിരിച്ച് വന്നിരിക്കുന്നു, സത്യം ഇത്രയും നാൾ ഇല്ലാത്ത ഒരുതരം പട്ടിഷോയാണ് ഷൈനിപ്പോൾ കാണിക്കുന്നത്. ഒരുമാതിരി കോമാളിയായി പോകുന്നുവെന്നൊക്കെയാണ്’ കമന്റുകൾ വന്നത്.

Read More;
https://youtu.be/qjE3qgitogo

about riyas salim

Continue Reading
You may also like...

More in News

Trending