മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ അബ്രഹാമിന്റ് സന്തതികൾ എന്ന് നിർമ്മാതാക്കൾ; പക്ഷെ കളക്ഷൻ പറയില്ല !! ഇതിനു ആരാധകർ കൊടുത്ത മറുപടി കേട്ടാൽ നിർമ്മാതാക്കൾ വരെ ചിരിക്കും…

മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ അബ്രഹാമിന്റ് സന്തതികൾ എന്ന് നിർമ്മാതാക്കൾ; പക്ഷെ കളക്ഷൻ പറയില്ല !! ഇതിനു ആരാധകർ കൊടുത്ത മറുപടി കേട്ടാൽ നിർമ്മാതാക്കൾ വരെ ചിരിക്കും…

മലയാളത്തിൽ ഏറ്റവും കൊടുത്താൽ കളക്ഷൻ നേടിയ ചിത്രം പുലിമുരുകനാണെന്ന് നമുക്കെല്ലാവർക്കുമറിയാം. 150 കോടിയോളം രൂപ വേൾഡ് വൈഡ് ഗ്രോസ് നേടിയ പുലിമുരുകൻ മലയാള സിനിമയിൽ പുതിയ കളക്ഷൻ ചരിത്രം തന്നെ സൃഷ്ടിച്ചിരുന്നു. പുലിമുരുകൻ നേടിയ കളക്ഷൻ റെക്കോർഡ് തിരുത്താൻ മറ്റൊരു മലയാളസിനിമയ്ക്ക് സാധിച്ചിട്ടില്ല.

ഇതിനിടെ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘അബ്രഹാമിന്റെ സന്തതികളു’ടെ കളക്ഷനെ കുറിച്ച് പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് നിർമ്മാതാക്കളായ ഗുഡ്‌വിൽ എന്റെർറ്റൈൻമെൻറ്സ്. നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്കുള്ളതിനാൽ കളക്ഷൻ പുറത്തുവിടാൻ സാധിക്കില്ലെന്നും, എന്നാൽ പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി അബ്രഹാം മാറിയെന്നുമായിരുന്നു നിർമ്മാതാക്കളായ ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

എന്നാൽ പോസ്റ്റ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. പോസ്റ്റിന് താഴെ കമന്റുകളായും, പ്രമുഖ ട്രോള് ഗ്രൂപ്പുകളിലും എന്തിനേറെ പറയുന്നു പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജില്ല, ഒപ്പം, ദൃശ്യം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ സിനിമകളുടെ ഒഫിഷ്യൽ പേജുകളിലും ട്രോളുകൾ പ്രത്യക്ഷപ്പെട്ടു.

എന്നാൽ ചിത്രത്തിനെ സപ്പോർട്ട് ചെയ്‌തും ഒരു വിഭാഗം രംഗത്തെത്തി. മറ്റെല്ലാവരും കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുമ്പോൾ അംഗീകരിക്കുകയും, എന്നാൽ മമ്മൂട്ടി ചിത്രങ്ങളുടെ നിർമ്മാതാക്കൾ തന്നെ കളക്ഷൻ റെക്കോർഡ് പുറത്തുവിടുമ്പോൾ ട്രോളുകയും ചെയ്യുന്ന രീതി നല്ലതല്ലെന്നാണ് ഈ വിഭാഗത്തിന്റെ ഭാഷ്യം.  മുൻപ് ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർപീസ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും ട്രോളിനിരയായിരുന്നു.


Abrahaminte Santhathikal is the second highest grosser in Malayalam cinema: Producers

Abhishek G S :