“ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിക്ക് കീഴിൽ സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്കില്ല;സല്യൂട്ട് അടിക്കാൻ പറ്റിയ പാർട്ടിയുമില്ല; രൂക്ഷമായി വിമർശിച്ച് ശ്രീനിവാസൻ!

ഒരേ സമയം നടനായും,തിരക്കഥാകൃത്തായും എല്ലാം മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് ശ്രീനിവാസൻ.അദ്ദേഹം എപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളാണ് കൂടാതെ രാഷ്ട്രീയ നിലപാടുകൾക്കൊണ്ടും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് പറയുകയാണ് നടൻ.ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹത്തിന് നിലപാടുണ്ട് ആയതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് …”അങ്ങനെയൊന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. കൂടാതെ അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല എന്നാണ് താരം പറയുന്നത്.മാത്രമല്ല ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം,മാത്രമല്ല അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോൾ ഉള്ളതെന്നും വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും താരം കൂട്ടിച്ചേർക്കുന്നു.

അതിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒരു കാര്യവും പറയുന്നു ,തനിക്ക് ഗുണ്ടാസംഘമൊന്നുമിലെന്നും,​ എന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും, വരുന്നിടത്തുവച്ച് വരുന്നപോലെ എന്ന ഒരു ലെെനിൽ ആണെന്നും ചിലപ്പോൾ നമ്മളുടെ മനസിലുള്ളതിനെ ഒളിച്ചുവച്ച് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നും,പറയുന്നു. കൂടാതെ ചിലപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, ഒരു നിവൃത്തിയുമില്ലെങ്കിൽ പറഞ്ഞുപോകുംഎന്നും “.-ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

about sreenivasan

Noora T Noora T :