ബാലഭാസ്കറിനെയും കുടുംബത്തിനെയും രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവറുടെ കുറിപ്പ് !!

ബാലഭാസ്കറിനെയും കുടുംബത്തിനെയും രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവറുടെ കുറിപ്പ് !!

റോഡപകടത്തിൽ പൊലിഞ്ഞ പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും, കൂടുതൽ അന്വേഷണം വേണമെന്നും ബാലഭാസ്കറിന്റെ അച്ഛൻ തന്നെ പോലീസിൽ പരാതി നൽകിയതോടെയാണ് വീണ്ടും ആ മരണം വാർത്തകളിൽ നിറയുന്നത്. എന്നാൽ അപകട സമയത്ത് ആ കുടുംബത്തെ രക്ഷിക്കാനായി ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ബാലഭാസ്കറെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവർ…
C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ……. അസമയം…. വിജനമായ റോഡ്…. ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം… വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും … ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന…. ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തിൽ ഇടിക്കുകയായിരുന്നു… അത് അവഗണിച്ച് പോകാൻ അജിക്ക് സാധിക്കുമായിരുന്നില്ല…. ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി… ഓടി കാറി നടത്തു എത്തി…… പുറകെ വന്ന മാരുതി 800 തടഞ്ഞ് നിർത്തി …… അതിൽ നിന്ന് വീൽ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്…. ബാല ഭാസ്ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്…. ആദ്യം മോളെ യാണ് എടുത്തത്….. ഇതിനിടയിൽ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും…… ആരും അറച്ച് നിൽക്കുന്ന സമയത്തും …. ഡ്യൂട്ടിയിൽ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടൽ ആണ് രണ്ട് ജീവനുകൾ എങ്കിലും രക്ഷിക്കാനായത്………… കാറിൽ നിന്ന് ഇറക്കി പോലീസിൽ അറിയിച്ച് എല്ലാവരേയും ആമ്പുലനസിൽ കയറ്റി വിട്ട്…. ചോര പുരണ്ട യൂണിഫോം മായി… അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി…. 

 

about a KSRTC driver who tried to save balabhaskar and family

Abhishek G S :