പന്തളം കൊട്ടാരത്തിലെ രാധ തമ്പുരാട്ടിയായി നടി സജിത മഠത്തിലിന്റെ ശാപം !! ആരും ചിരിക്കരുത്…

പന്തളം കൊട്ടാരത്തിലെ രാധ തമ്പുരാട്ടിയായി നടി സജിത മഠത്തിലിന്റെ ശാപം !! ആരും ചിരിക്കരുത്…

സൈബർ ഇടങ്ങളിൽ സ്‌ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റിയാണെകിൽ പിന്നെ പറയുകയും വേണ്ട. പ്രതികരിക്കുന്ന സ്‌ത്രീകളെ “സൈബർ ബുള്ളിയിങ്” നടത്തി മൗനിയാക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ ആരംഭിച്ചിട്ട് അധികകാലം ആയിട്ടില്ല. ഫാൻസ്‌ അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടിക്കാരും എല്ലാം തന്നെ ഈ രീതി പിന്തുടരുന്നുണ്ട്.

ഇപ്പോഴിതാ നടി സജിത മഠത്തിലിനും അത്തരമൊരു അനുഭവം നേരിട്ടിരിക്കുന്ന. പന്തളം കൊട്ടാരത്തിലെ രാധ തമ്പുരാട്ടിയെന്ന വ്യാജേന സജിത മഠത്തിലിന്റെ ഫോട്ടോ വെച്ച് ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഒരു പോസ്റ്റ് സജിത തന്നെയാണ് അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഷെയർ ചെയ്‍തിരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്.

ഇത്തരം നീച പ്രവർത്തികൾ നിർത്തിക്കാൻ സഹായം ആവശ്യപ്പെട്ട് ഇട്ട പോസ്റ്റിങ്ങ് താഴെ സജിതയെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. സൈബർ സെല്ലിന്റെ സഹായം തേടാനും ആവശ്യപെട്ടിട്ടുണ്ട്.

Sajitha Madathil against cyber bullying

Abhishek G S :