എട്ടു ദിവസം കൊണ്ട് ലൂസിഫർ 100 കോടി നേടിയത് 400 തിയേറ്ററുകളിലെ പ്രദർശനത്തിലൂടെ ; പക്ഷെ എന്ത് കൊണ്ട് ബിഗ് ബജറ്റ് ചിത്രമായ മധുരരാജക്ക് വെറും 130 തിയേറ്റർ ?മമ്മൂട്ടി – മോഹൻലാൽ ആരാധകർ കൊമ്പുകോർക്കുമ്പോൾ വിരൽ നീളുന്നത് ചില സത്യങ്ങളിലേക്ക് !

തിയേറ്ററുകളെയും ആരാധകരെയും ഇളക്കി മറിച്ചാണ് ലൂസിഫർ തരംഗം സൃഷ്ടിച്ചത്. ലോകമെമ്പാടുമുള്ള 400 തിയേറ്ററുകളിൽ അധിക പ്രദർശനം വരെ അനുവദിച്ചാണ് ലൂസിഫർ ചരിത്രം തിരുത്തികുറിച്ചത്. ഇപ്പോൾ ഇതാ എട്ടു ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. അത്രയധികം പ്രൊമോഷനും അത്രയധികം സ്‌ക്രീനുകളുമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഇപ്പോൾ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുര രാജ റിലീസിന് ഒരുങ്ങുന്നത് വെറും 130 തിയേറ്ററുകളിലാണ്.

ഒരു ബിഗ് ബജറ്റ് ചിത്രത്തിന് 130 തിയേറ്റർ എന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്, അതും ഒരു മെഗാ സ്റ്റാർ ചിത്രമായിട്ട് കൂടി . ഇതിനു എതിരെ ശക്തമായ പ്രതിഷേധങ്ങളും ട്രോളുകളുമായി മമ്മൂട്ടി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. മോഹൻലാൽ – മമ്മൂട്ടി ഫാൻസ്‌ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു നേരെയാണ്. അസോസിഷൻ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ് ലൂസിഫർ നിർമിച്ചത്. അതുകൊണ്ടു തന്നെ ചിത്രത്തിന് നാനൂറോളം തിയേറ്ററുകളിൽ ലോകമെമ്പാടും പ്രദർശനം അനുവദിക്കപ്പെട്ടു . എന്നാൽ മധുര രാജയുടെ കാര്യത്തിൽ സ്ഥിതി മറിച്ചാണ്. അസോസിയേഷൻ ചിത്രത്തിന്റെ പ്രദർശനത്തിൽ കാര്യമായ ഇടപെടലുകൾ നടത്തി എന്ന് തന്നെയാണ് മമ്മൂട്ടി ഫാൻസും അടുത്ത വൃത്തങ്ങളും പറയുന്നത്.

ആകെ 2 ചിത്രങ്ങൾക്കാണ് ഇനി വേൾഡ് വൈഡ് റിലീസ് അനുവദിച്ചിട്ടുള്ളത്. ആശിർവാദ് സിനിമാസിന്റെ തന്നെ കുഞ്ഞാലി മരയ്ക്കാർ ആണ് ആ ചിത്രം. ഫഹദ് ഫാസിൽ നായകനായ ട്രാൻസും മധുരരാജയുടെ അതെ അവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങൾ. പക്ഷെ തിയേറ്ററുകൾ കുറവ്. നൂറു കോടിയും ആയിരം കൊടിയും ചിത്രം നേടണമെങ്കിൽ അതിനു അതിനു മതിയായ തിയേറ്ററുകൾ വേണം. എന്നാൽ ഇവിടെ അത് അനുവധിക്കപെടുന്നില്ല.

അണിയറയിൽ പല കളികൾ സിനിമയിൽ അരങ്ങേറാറുണ്ടെങ്കിലും അടുത്ത കാലത്താണ് ഇത്തരത്തിൽ ഒരു സിനിമയുടെ വിജയം പോലും നിയന്ത്രിക്കപ്പെടുന്നത്രയും പ്രതിസന്ധികൾ അരങ്ങേറുന്നത്. ഇതിന്റെ പേരിൽ മമ്മൂട്ടി ആരാധകർ ട്രോളുകളുമായി സജീവമാണ്. ഇന്നലെയാണ് ഔദ്യോഗികമായി ആന്റണി പെരുമ്പാവൂർ ലൂസിഫർ 100 കോടി നേടിയ വിവരം പുറത്തു വിട്ടത്. ഇത് ചതിയാണ് എന്ന് പറഞ്ഞു അതോടെ മമ്മൂട്ടി ആരാധകർ രംഗത്തുമെത്തി.

ഡിസംബർ മാസത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അസോസിയേഷനുമായി ബന്ധപ്പെട്ടു നടന്നുവെങ്കിലും യാതൊരു നീക്കി പോക്കും ഉണ്ടായില്ലന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതാരുടെ ബുദ്ധിയാണ് , എന്താണ് നേട്ടം എന്നൊക്കെ മലയാള സിനിമക്ക് അകത്തും പുറത്തും ചർച്ചയായി കഴിഞ്ഞു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ലോകമെബാടും പ്രദർശനം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നും റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്.

why madhura raja world wide release rejected ?

Sruthi S :