ഇനി മമ്മൂട്ടിക്ക് വേണ്ടി എന്നാണ് എഴുതുന്നത് ? മറുപടിയുമായി മുരളി ഗോപി

ലൂസിഫർ എന്ന ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകം .വെറും 8 ദിവസം കൊണ്ട് 100 കോടി എന്ന വലിയൊരു സംഖ്യയിൽ ചിത്രം എത്തി നിൽക്കുമ്പോൾ അതിന്റെ അഭിമാനവും സന്തോഷവും പങ്കിടുന്നതിൽ മുന്നിൽ നിൽക്കുന്നവരിൽ ഒരാൾ കൂടി ആണ് ചിത്രത്തിന്റ തിരക്കഥാകൃത്തും കൂടി ആയ മുരളി ഗോപി .മുന്‍പ് തിരക്കഥയൊരുക്കിയ സിനിമകളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നെങ്കിലും ഒരു വലിയ വിജയം അദ്ദേഹത്തെ തേടിയെത്തുന്നത് ഇപ്പോഴാണ്. മോഹന്‍ലാലിനും പൃഥ്വിരാജിനും ദിലീപിനുമൊക്കെ വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി എന്നാണ് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുക? ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി ഇങ്ങനെ പറയുന്നു.

‘മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.’

അതേസമയം ഒരു മലയാള ചിത്രത്തിന് ഇതുവരെ അപ്രാപ്യമായിരുന്ന വിജയമാണ് ലൂസിഫര്‍ നേടിയിരിക്കുന്നത്. 100 കോടി ചിത്രങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും എട്ട് ദിവസത്തെ ഗ്രോസ് കളക്ഷനായി 100 കോടി നേടുന്ന ഒരു മലയാളചിത്രം ആദ്യമാണ്. മികച്ച മാര്‍ക്കറ്റിംഗ്, വിതരണ സംവിധാനങ്ങള്‍ തന്നെയാണ് ലൂസിഫറിന്റെ ഈ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നില്‍. കേരളത്തിൽ മാത്രം 400 തീയറ്ററുകളിൽ പ്രദര്ശനം ഉണ്ടായിരുന്ന ലൂസിഫർ സാദാരണ മലയാള സിനിമ പ്രദര്ശനം നടത്താത്ത പല യൂറോപ്യൻ രാജ്യങ്ങളിലും റിലീസ് നടത്തിയിരുന്നു .ഗൾഫിനു പുറമെ യു എസ ,യു കെ എന്നിവിടങ്ങളിലും ഉണ്ടായിരുന്നു ലൂസിഫറിന്റെ പ്രദര്ശനം .

murali gopi about writing script for a mamooty movie

Abhishek G S :