മഞ്ജു വാര്യർ പറഞ്ഞു പറ്റിച്ചു ; മഞ്ജുവിന്റെ വീടിനു മുൻപിൽ സമരത്തിനൊരുങ്ങി ആദിവാസികൾ !

സാമൂഹ്യ സേവനത്തിൽ മറ്റു താരങ്ങളെ അപേക്ഷിച്ച് മഞ്ജു വാര്യർ മുൻപന്തിയിലാണ് . പ്രളയ കേരളത്തിലും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പിന്നോക്കകാർക്കുമെല്ലാം മഞ്ജു വാര്യർ സഹായമെത്തിച്ചിരുന്നു.

അങ്ങനെ മഞ്ജു നൽകിയ ഒരു വാഗ്ദാനം ഇപ്പോൾ മഞ്ജുവിന് തന്നെ പ്രശ്നമായിരിക്കുകയാണ്. വയനാട് പരക്കുനി കോളനിയിലെ ആദിവാസികളാണ് മഞ്ജു വാര്യർക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത് .

ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങന്നത്.

ഫെബ്രുവരി 13 ന് തൃശ്ശൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

wayanad tribals against manju warrier

Sruthi S :