ദിലീപ് വിഷയത്തിൽ ഉടൻ നടപടി വേണം – വീണ്ടും ‘അമ്മ സംഘടനയോടാവശ്യപ്പെട്ട് വനിത സംഘടന !!!

ദിലീപിനെതിരെ ഉടൻ നടപടി വേണം – വീണ്ടും ‘അമ്മ സംഘടനയോടാവശ്യപ്പെട്ട് വനിത സംഘടന !!!

ദിലീപ് വിഷയത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ട് വനിതാ സംഘടനാ വീണ്ടും രംഗത്ത് . ദിലീപിനെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനം വേണമെന്നാവശ്യപ്പെട്ടാണ് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നൽകിയത്.

പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ രേവതിയും പാർവതിയും പത്മപ്രിയയുമായി ചർച്ച നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ വിധി വരും വരെ ദിലീപിനെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നതടക്കമുളള ആവശ്യങ്ങളാണ് നടിമാർ അന്ന് ഉന്നയിച്ചത്. സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയ കാര്യമായിരുന്നു അമ്മ ഭാരവാഹികൾ ഉന്നയിച്ചതെങ്കിലും നടപടി തന്നെ വേണമെന്നായിരുന്നു നടിമാരുടെ ആവശ്യം.

നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകാമെന്ന് അറിയിച്ച് ഒരു മാസത്തിലേറെ ആയിട്ടും ഒരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് നടിമാരുടെ പുതിയ നീക്കം. നേരത്തെ ഓഗസ്റ്റ് 13 ന് തീരുമാനം വൈകരുതെന്ന് കാണിച്ച് നടിമാർ അമ്മക്ക് കത്ത് നൽകിയിരുന്നു. യോഗത്തില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങളൊന്നും രണ്ട് മാസമായിട്ടും സംഘടന നടപ്പാക്കാത്ത സാഹചര്യത്തിലാണ് നടിമാര്‍ അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കിയത്. ഒരാഴ്ചയ്ക്കകം നടപടി വേണമെന്നും കത്തിലൂടെ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

w c c sent letter to amma association

Sruthi S :