പരസ്പരം ഈഗോ അടിച്ച്, തല്ലുകൂടുന്നതിലും ഭേദം രണ്ട് വഴിക്ക് പിരിയുന്നത് തന്നെയാണ് നല്ലത് ;നടന്‍ വിഷ്ണു പ്രസാദ് പറയുന്നു !

മിനിസ്ക്രീൻ പ്രേഷകരുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് വിഷ്ണു പ്രസാദ്. പലപ്പോഴും വില്ലന്‍ വേഷങ്ങളാണ് സിനിമയിലും സീരിയലുകളിലും വിഷ്ണു പ്രസാദിന് ലഭിയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ ചെയ്ത എന്റെ മാതാവ് എന്ന സീരിയലില്‍ വളരെ പോസിറ്റീവ് ആയ ഒരു വേഷം ചെയ്തതില്‍ സന്തോഷം ഉണ്ട് എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിഷ്ണു പ്രസാദ് പറഞ്ഞു. സീരിയലിലെയും ജീവിതത്തിലെയും പുരുഷ കഥാപാത്രങ്ങളെ കുറിച്ചും അഭിമുഖത്തില്‍ നടന്‍ സംസാരിക്കുകയുണ്ടായി.

സീരിയലിലെ നടന്മാര്‍ വെറും പോഴന്മാരാണ് എന്ന് വിഷ്ണു പ്രസാദ് പറയുന്നു. സീരിയലില്‍ സ്ത്രീകള്‍ക്ക് ആണ് പ്രധാനം. അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത, പ്രതികരണ ശേഷി ഇല്ലാത്ത പുരുഷന്മാരെയാണ് സീരിയലുകളില്‍ കാണിക്കുന്നത്. സീരിയലിനും, സീരിയല്‍ പ്രേക്ഷകര്‍ക്കും ആവശ്യം തന്റേടമുള്ള സ്ത്രീകളെയാണ്. സര്‍വ്വാഭരണ വിഭൂഷരായി സ്ത്രീകള്‍ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കും.

യഥാര്‍ത്ഥ ജീവിതത്തില്‍ പുരുഷന്മാര്‍ അങ്ങനെ ആവരുത് എന്ന പക്ഷക്കാരനാണ് വിഷ്ണു പ്രസാദ്. ഞാന്‍ പറഞ്ഞാല്‍ എന്റെ ഭാര്യ അനുസരിക്കണം. നല്ലതിനാണ് പറയുന്നത് എന്ന് മനസ്സിലാക്കണം. അനുസരണ കേട് കാണിച്ചാല്‍ ഭാര്യയെ തല്ലാം എന്നും വിഷ്ണു പറഞ്ഞു. അപ്പോള്‍ തിരിച്ച് ഭാര്യ ഭര്‍ത്താവിനെ നന്നാക്കാന്‍ ശ്രമിച്ചാലോ എന്ന് അവതാരക ചോദിച്ചപ്പോള്‍്, തിരിച്ച് തല്ലിയാല്‍ മേടിക്കണം എന്നായിരുന്നു നടന്റെ പ്രതികരണം.ജീവിതം എന്നത് ഒരു ധാരണയോടെ മുന്നോട്ട് പോകുന്നതാണ്.

പരസ്പരം മനസ്സിലാക്കി ഈഗോ വര്‍ക്ക് ചെയ്യാതെ മുന്നോട്ട് പോകണം. അല്ലാതെ ഭാര്‍ത്താവ് ഭാര്യയെ തല്ലും, തിരിച്ച് ഭാര്യയും തല്ലും. രാവിലെ എഴുന്നേറ്റ് വീണ്ടും വഴക്ക് എന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റില്ലല്ലോ. പരസ്പരം ഈഗോ അടിച്ച്, തല്ലുകൂടുന്നതിലും ഭേദം രണ്ട് വഴിക്ക് പിരിയുന്നത് തന്നെയാണ്.പിന്നെ കുടുംബ ജീവിതത്തില്‍ സമത്വം എന്നൊക്കെ പറയുന്നത് വെറുതേ ആണെന്ന് വിഷ്ണു പ്രസാദ് പറയുന്നു. അത് ഒരിക്കലും സാധ്യമല്ല. ഫിസിക്കലി ആണും പെണ്ണും ഒരു പോലെയല്ല. ജോലി സ്ഥലത്ത് ഒരു പക്ഷെ, ജോലി ഭാരവും പ്രതിഫലും തുല്യമായി കൊടുക്കാന്‍ സാധിച്ചേക്കും. പക്ഷെ ജീവിതത്തില്‍ അത് സാധ്യമല്ല. പുരുഷന്മാര്‍ ചെയ്യുന്നത് സ്ത്രീകള്‍ക്കോ, സ്ത്രീകള്‍ ചെയ്യുന്നത് പുരുഷന്മാര്‍ക്കോ ചെയ്യാനായി സാധിയ്ക്കില്ല- വിഷ്ണു പ്രസാദ് പറഞ്ഞു

AJILI ANNAJOHN :