” ദയവു ചെയ്ത് സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ റിവ്യൂ ചെയ്യാവൂ ” – കാരണം വ്യക്തമാക്കി വിശാൽ

” ദയവു ചെയ്ത് സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ റിവ്യൂ ചെയ്യാവൂ ” – കാരണം വ്യക്തമാക്കി വിശാൽ

സിനിമ ലോകത്തെ വലിയൊരു പ്രതിസന്ധിയാണ് റിലീസ് ചെയ്യും മുൻപോ അതിനു ശേഷമോയുള്ള വ്യാജപതിപ്പിറങ്ങൽ . മലയാളത്തിൽ ഹിറ്റായ ചിത്രം തീവണ്ടി വരെ ടോറന്റ് സൈറ്റുകളിൽ ലഭ്യമാണ്. ഇത്തരം പ്രവണതകളെ പറ്റി പറയുകയാണ് തമിഴ് നടൻ വിശാൽ.

മാധ്യമപ്രതിനിധികളോട് ഞാന്‍ ഒരു കാര്യം അപേക്ഷിക്കുകയാണ്, സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ റിവ്യൂ ചെയ്യാവൂ. സിനിമക്കും സംവിധായകനും ശ്വാസമെടുക്കാനുള്ള സമയം നല്‍കുകയും വേണം.

തന്റെ ആവശ്യം ചില പ്രത്യേക നിരൂപകരോടാണെന്നും വിശാല്‍ പറഞ്ഞു. എനിക്കറിയാം അവര്‍ അവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നത്. പക്ഷെ ചില നിരൂപകര്‍ വിവേചന ബുദ്ധി കാണിക്കണമെന്നും വിശാല്‍ പറഞ്ഞു.

പൈറസി സിനിമയെ വലിയ തോതില്‍ ബാധിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു. സിനിമ നന്നായാല്‍ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങിയാലും ഓടുമെന്നാണ് ചിലര്‍ പറയുന്നത്. കുറ്റം കുറ്റം തന്നെയാണ്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും ശതമാനം കുറ്റത്തെ ഇല്ലാതാക്കുന്നില്ലെന്നും വിശാല്‍ പറഞ്ഞു.

vishal about film piracy

Sruthi S :