മോഹൻലാൽ , ജയസൂര്യ , പിന്നെ ഒരു പുതുമുഖ നടി…ആകാശഗംഗ വീണ്ടും വരുമ്പോൾ ..!

ഒട്ടേറെ ചിത്രങ്ങളിലൂടെയും സ്വതന്ത്ര നിലപാടുകളിലൂടെയും മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് വിനയൻ. അടുത്തിടെ ഇറങ്ങിയ കലാഭവൻ മാണിയുടെ ജീവിതത്തെ ആസ്പതമാക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിക്ക് ശേഷം അടുത്ത ചിത്രത്തിലേക്ക് കടക്കുകയുമാണ് വിനയൻ. വമ്പൻ ഹിറ്റ് ആയിരുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയൻ ഒരുക്കുന്നത്. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ട് വിനയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ് .

വിനയന്റെ പോസ്റ്റ് ;

പ്രിയ സുഹൃത്തുക്കളെ..
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിൻെറ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും “നങ്ങേലി” എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു..
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്..

vinayan’s new movie akashaganga 2

Sruthi S :