കലാഭവന്‍ മണി ആകാന്‍ വിനയന്റെ മുന്നിലെത്തിയത് 5000 പേര്‍.. 5000 പേരില്‍ ഒരാളെ പോലും തൃപ്തി വരാത്ത വിനയന് സെന്തിലിനെ കിട്ടിയത്…..

കലാഭവന്‍ മണി ആകാന്‍ വിനയന്റെ മുന്നിലെത്തിയത് 5000 പേര്‍.. 5000 പേരില്‍ ഒരാളെ പോലും തൃപ്തി വരാത്ത വിനയന് സെന്തിലിനെ കിട്ടിയത്…..

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. തിയേറ്ററുകളിലെത്തും മുമ്പേ ചിത്രം ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയായിരുന്നു. ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ചിത്രത്തിന്റെ വരവേല്‍പ്പിനായി അക്ഷമരായി കാത്തിരിക്കുകയാണ് മണിയെ സ്‌നേഹിക്കുന്നവര്‍.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന കലാഭവന്‍ മണി കുട്ടുക്കാലം മുതല്‍ക്കേ കലയെ സ്നേഹിച്ചിരുന്നു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച മണി പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ മണിയ്ക്ക് പകരം മറ്റൊരു മണിയെ കണ്ടെത്താന്‍ സംവിധായകന്‍ വിനയന്‍ ഒരുപാടു കഷ്ടപ്പെട്ടു. ചിത്രത്തില്‍ രാജാമണിയാണ് മണിയായി വേഷമിടുന്നത്.

ചിത്രത്തിന് വേണ്ടി നായകനെ തേടിയപ്പോള്‍ 5000 ഓളം പേരാണ് വിനയനുമുന്നിലെത്തിയത്. ആരിലും തൃപ്തിവരാതെയിരുന്ന വിനയന് സെന്തിലിനെ കിട്ടുന്നത് ഭാര്യയിലൂടെയാണ്. ഏഷ്യാനെറ്റില്‍ കെ.വി. ശശികുമാര്‍ സംവിധാനം ചെയ്തിരുന്ന വെള്ളാനകളുടെ നാട് എന്ന ഹാസ്യപരമ്പരയിലെ നായകന്‍ സെന്തില്‍ കൃഷ്ണയെ പരിചയപ്പെടുത്തിയത് വിനയന്റെ ഭാര്യയാണ്. ഓരോ എപ്പിസോഡിലും വ്യത്യസ്ത കഥ പറയുന്ന വെള്ളാനകളുടെ നാട്ടിലെ സെന്തില്‍ കൃഷ്ണയുടെ വേഷപ്പകര്‍ച്ചകള്‍ വിനയനും ഇഷ്ടമായതോടെ സെന്തിലിനെ തന്നെ മണിയാക്കാന്‍ വിനയന്‍ തീരുമാനിച്ചത്. അങ്ങനെയാണ് സെന്തില്‍ കൃഷ്ണ ചാലക്കുടി ചങ്ങാതിയിലെ രാജാമണിയാകുന്നത്.


ധര്‍മ്മജന്‍, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്‍ദനന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, ജയന്‍, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.

Vinayan s selection of Kalabhavan Mani s character in Chalakudikaaran Changathi

Farsana Jaleel :