ഉണ്ണിച്ചേട്ടാ, മമ്മൂട്ടി ചിത്രത്തെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണ്….. വിമര്‍ശകന് ഉണ്ണിയുടെ ചുട്ട മറുപടി

ഉണ്ണിച്ചേട്ടാ, മമ്മൂട്ടി ചിത്രത്തെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണ്….. വിമര്‍ശകന് ഉണ്ണിയുടെ ചുട്ട മറുപടി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിനെ വിമര്‍ശിച്ചയാള്‍ക്ക് ഉണ്ണി മുകുന്ദന്റെ ചുട്ട മറുപടി. കുട്ടനാടന്‍ ബ്ലോഗ് കണ്ട് ചിത്രത്തെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഉണ്ണിയുടെ കുറിപ്പിന് താഴെയാണ് പ്രതിഷേധമറിയിച്ച് വിമര്‍ശകര്‍ രംഗത്തെത്തിയത്.

ചിത്രത്തെ പ്രശംസിച്ചുള്ള ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

“ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടു! ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട മമ്മൂക്കയെ കുടുംബ പ്രേക്ഷകര്‍ക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് നിറഞ്ഞ മനസ്സോടെ പറയട്ടെ! നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കയ്ക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവര്‍ക്കും, നിറഞ്ഞ സ്‌നേഹം! ഒരു കുട്ടനാടന്‍ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.”

ഉണ്ണിയുടെ ഈ കുറിപ്പിന് താഴെയാണ് വിമര്‍ശകന്‍ പ്രതിഷേധമറിയിച്ചത്. “ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണ്..” എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും വിമര്‍ശകന് ഉണ്ണി മറുപടി നല്‍കി. “കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.” ഇതായിരുന്നു ഉണ്ണിയുടെ മറുപടി.


“100 കോടി ഷുഗര്‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി” ഇപ്രകാരമായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇതിനും ഉണ്ണി മറുപടി നല്‍കി. സമൂഹമാധ്യമങ്ങളില്‍ സംസാരിക്കുന്ന കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും സുരേഷ് ഗോപിയുടെ ആരാധകനായ താങ്കള്‍ അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും ഉണ്ണി മറുപടി നല്‍കി.

Unni Mukundan mass reply to Mammootty haters

Farsana Jaleel :