ശ്രീപത്മനാഭന്റെ മണ്ണിൽ വിക്രമിന്റെ ‘മഹാവീർ കർണ്ണ’യ്ക്ക് തുടക്കം കുറിച്ചു !! ഹോളിവുഡ്ഡ് ലെവലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 300 കോടി….

ശ്രീപത്മനാഭന്റെ മണ്ണിൽ വിക്രമിന്റെ ‘മഹാവീർ കർണ്ണ’യ്ക്ക് തുടക്കം കുറിച്ചു !! ഹോളിവുഡ്ഡ് ലെവലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 300 കോടി….

‘എന്നു നിന്റെ മൊയ്തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ.എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രം ‘മഹാവീർ കർണ്ണ’യ്ക്ക് തുടക്കമായി. തമിഴ് താരം ചിയാൻ വിക്രമാണ് ചിത്രത്തിൽ മഹാവീർ കർണ്ണ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ തിങ്കളാഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു. സുരേഷ് ഗോപി, ഇന്ദ്രൻസ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിന് സാക്ഷിയാവാൻ എത്തിയിരുന്നു.

സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്ന ഒരു അമ്പലമണിയുടെ പൂജയാണ് പ്രധാനമായും നടന്നത്. അമ്പലത്തില്‍ പൂജിച്ച മണി ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് കൊണ്ട് പോകും. റാമോജി ഫിലിം സിറ്റിയില്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്ന മുപ്പതടിയുള്ള രഥം അലങ്കരിക്കാന്‍ ആണ് ഈ മണി ഉപയോഗിക്കുക.

ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും വലിയ ബജറ്റിലാണ് ‘മഹാവീർ കർണ്ണ’ ഒരുങ്ങുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നിരുന്നതെങ്കിൽ ഈ ഇതിഹാസചിത്രത്തിന്റെ ബജറ്റ് 300 കോടി രൂപയാണ്.

ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിറകിൽ പ്രവർത്തിച്ച ടെക്നീഷൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകരോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന ചിത്രം മികച്ചൊ വിഷ്വൽ ട്രീറ്റ്‌മെന്റാക്കി മാറ്റാനാണ് അണിയറക്കാരുടെ ശ്രമം. ജനുവരിയോടെ വിക്രം ചിത്രത്തിൽ ജോയിൻ ചെയ്യും. 2020 പകുതിയോടെയാവും ചിത്രം തിയേറ്ററുകളിലെത്തുക.

Vikram’s Mahaveer Karna shoot starts

Abhishek G S :