വിജയ്‌ദേവര്‍കൊണ്ടയുടെ ഇന്‍കേയെ ട്രോളി ട്രോളര്‍മാര്‍…. ഇന്‍കേം ഇന്‍കേം കാവലിന് ഒരു ദശമൂലം ദാമു വെര്‍ഷന്‍…..

വിജയ്‌ദേവര്‍കൊണ്ടയുടെ ഇന്‍കേയെ ട്രോളി ട്രോളര്‍മാര്‍…. ഇന്‍കേം ഇന്‍കേം കാവലിന് ഒരു ദശമൂലം ദാമു വെര്‍ഷന്‍…..

തെന്നിന്ത്യന്‍ താരം വിജയ്‌ദേവര്‍കൊണ്ടയും കന്നട നടി രഷ്മികയും നായികാ നായകന്മാരാത്തി ബോക്‌സ്ഓഫീസില്‍ 100 കോടി ക്ലബ്ലിലെത്തിയ ഗീതാ ഗോവിന്ദം തുടക്കം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തും മുമ്പേ ചിത്രത്തിലെ ഇന്‍കേം ഇന്‍കേം കാവലിന്‍ എന്ന ഗാനം യൂറ്റിയൂബില്‍ തരംഗമായിരുന്നു.

ഗോപീസുന്ദറിന്റെ സംഗീതത്തില്‍ സിഡ് ശ്രീരാം ആലപിച്ച ഈ ഗാനം യൂട്യൂബില്‍ തരംഗമായിരുന്നു. നാലു കോടിയില്‍ ഏറെപ്പേര്‍ ഇതിനകം തന്നെ ഈ ഗാനം യൂ ട്യൂബിലൂടെ കണ്ടിട്ടുണ്ട്. റിലീസിനു മുമ്പുതന്നെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാലിപ്പോള്‍ ഈ ഗാനത്തിന് ട്രോളും ഇറങ്ങിയിരിക്കുകയാണ്… ദശമൂലം ദാമു in ഇന്‍കേം ഇന്‍കേം കാവലെ എന്ന പേരിലാണ് ട്രോള്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് ദേവരക്കൊണ്ടയ്ക്ക് പകരം സുരാജ് വെഞ്ഞാറമൂടിനെ എഡിറ്റ് ചെയ്ത് അതിഗംഭീരമായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് പുറത്തുവരുന്നത്.


GA2 പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പരശുറാമാണ് ഗീതാഗോവിന്ദം സംവിധാനം ചെയ്തിരിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ വിജയ്‌ദേവര്‍കൊണ്ട ഗീതാഗോവിന്ദത്തിലൂടെയും ആരാധകരെ നിലനിര്‍ത്തിയിട്ടുണ്ട്….

Vijayadevarakonda s Inkem Inkem song Dashamoolam Damu troll

Farsana Jaleel :