ലോറി നിറയെ സ്‌നേഹവുമായി വിജയ് ഫാന്‍സ് എത്തി! ഭക്ഷ്യവസ്തുക്കള്‍ നിറച്ച അഞ്ചോ പത്തോ ലോറികള്‍ അല്ല വിജയ് കേരളത്തിലേയ്ക്ക് അയച്ചത്…..

ലോറി നിറയെ സ്‌നേഹവുമായി വിജയ് ഫാന്‍സ് എത്തി! ഭക്ഷ്യവസ്തുക്കള്‍ നിറച്ച അഞ്ചോ പത്തോ ലോറികള്‍ അല്ല വിജയ് കേരളത്തിലേയ്ക്ക് അയച്ചത്…..

പ്രളയം വിഴുങ്ങിയ കേരളത്തിന് ഈ അവസരത്തിലും നിരവധി സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ സിനിമാ താരങ്ങളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മേഖലകളിലെ സിനിമാ താരങ്ങള്‍ ഒന്നടങ്കം കേരളത്തിന് സഹായഹസ്തവുമായി എത്തിയിരുന്നു. താരങ്ങളുടെ അകമഴിഞ്ഞ സഹായം ഇപ്പോഴും കേരളത്തെ തേടിയെത്തുന്നുണ്ട്.

മലയാള താരങ്ങള്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ താരങ്ങളാണ് ആദ്യമായി കേരളത്തിന് കൈത്താങ്ങുമായി രംഗത്തെത്തിയത്. കമലഹാസന്‍, സൂര്യ, കാര്‍ത്തി, വിജയ്, പ്രഭാസ്, സിദ്ധാര്‍ത്ഥ്, നയന്‍താര, തുടങ്ങീ പല താരങ്ങളും കേരളത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു. കമല്‍ ഹാസന്‍ 25 ലക്ഷം രൂപയും, സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയും, വിക്രം 35 ലക്ഷം രൂപയും, ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും, നന്ദമുരി കല്യാണ്‍ 10 ലക്ഷം രൂപയും നയന്‍താര 10 ലക്ഷം രൂപയും, വിജയ് സേതുപതി 25 ലക്ഷം രൂപയും, ധനുഷ് 15 ലക്ഷം രൂപയും, ശങ്കറും ജയം രവിയും മുരുകദോസും ശിവകാര്‍ത്തികേയനും സിദ്ധാര്‍ഥും 10 ലക്ഷം രൂപ വീതവും, സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്കും കേരളത്തിന് കൈമാറി. തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയകാന്ത് ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്നും അറിയിച്ചിരുന്നു.

70 ലക്ഷം രൂപയാണ് വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഫിലിം കറസ്‌പോണ്ടന്റായ രാജശേഖര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്നും ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു. കൂടാതെ
തമിഴ്‌നാട്ടിലെ വിജയ്ഫാന്‍സ് അസോസിയേഷന്‍ കേരളത്തിലെത്തി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു. കേരളത്തിലെ വിജയ് ആരാധകര്‍ നേരത്തെ തന്നെ സജീവമായി രംഗത്തുണ്ട്.

എന്നാലിപ്പോള്‍ വിജയ് വീണ്ടും കേരളത്തിന് സഹായവുമായി എത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ അയച്ചിരിക്കുകയാണ് വിജയ്. ഇതിനായി വിജയ് ഭക്ഷ്യസാധനങ്ങള്‍ നിറച്ച 15 ലോറികളാണ് കേരളത്തിലെ 14 ജില്ലകളിലേയ്ക്ക് അയച്ചത്.


ലോറികള്‍ ഇപ്പോള്‍ കോട്ടയത്തും പത്തനംത്തിട്ടയിലും എത്തിയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

Vijay s helping hands to Kerala flood

Farsana Jaleel :