രജനികാന്തും കമല്‍ ഹാസ്സനും പിന്നാലെ വിജയ് രാഷ്ട്രീയത്തിലേക്ക് !

ചെന്നൈ:  തമിഴ് സിനിമ  മേഖലയിൽ രജനികാന്തും കമല്‍ ഹാസ്സനും രാഷ്ട്രീയത്തിലേക്ക് വന്നതിന് പിന്നാലെയാണ് തെന്നിന്ത്യൻ സൂപ്പർതാരം വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇതിനു മുന്നോടിയായുള്ള ചിത്രമായിരിക്കും എ ആര്‍ മുരുകദോസ് ഒരുക്കുന്ന ദളപതി 62 എന്നാണ് വിവരം.
മുന്‍പ് തന്നെ രാഷ്ട്രീയത്തില്‍ തന്റെ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു വിജയ്. 2011ല്‍ എഐഎഡിഎംകെയ്ക്ക് തന്റെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2014ല്‍ തമിഴ്‌നാട് പര്യടനത്തിനെത്തിയ നരേന്ദ്ര മോദി വിജയുമായി കൂടികാഴ്ചയും നടത്തിയിരുന്നു.രജനിയും കമലും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇനി വരുന്ന അവരുടെ ചിത്രങ്ങള്‍ ശക്തമായ രാഷ്ട്രീയ നിലപാടുള്ളതാണെന്ന സൂചനയുണ്ട്. ഇത് തന്നെയാണ് ദളപതി 62നെക്കുറിച്ചും പുറത്തു വരുന്നത്.
സിനിമാതാരങ്ങൾ  രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ട് വിജയം കൈവരിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളും രഷ്ട്രീയത്തിൽ സജീവമാണ്. സുരേഷ് ഗോപി, ഇന്നസെന്റ് , മുകേഷ് തുടങ്ങിയ സൂപ്പർതാരങ്ങൾ സിനിമകളിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങുന്നവരാണ്. വിജയിയുടെ രാഷ്ട്രീയ പ്രേവേശനത്തിൽ ഏറെ ആകാംക്ഷയിലാണ് തെന്നിന്ത്യൻ ആരാധകർ.  

Noora T Noora T :