സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം നീക്കം ചെയ്തു ; പകരം സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചും പ്രതിഷേധിച്ച് വിജയ് ആരാധകർ

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം നീക്കം ചെയ്തു ; പകരം സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചും പ്രതിഷേധിച്ച് വിജയ് ആരാധകർ

വിജയ് – മുരുഗദോസ് ചിത്രം സർക്കാർ വൻ വിവാദങ്ങളിൽ കുരുങ്ങിയിരിക്കുകയാണ്. തമിഴ്‌നാട് സർക്കാരിനെയും ജയലളിതയേയും അപമാനിച്ചു എന്നാണ് ആരോപണങ്ങൾ ഉയരുന്നത്. ഇതിനെ തുടർന്ന് ശക്തമായാണ് സർക്കാർ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. ഇപ്പോൾ സർക്കാരിനെതിരെ വിജയ് ആരാധകർ പ്രതിഷേധിക്കുകയാണ് .

കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഈ രംഗവും നീക്കം ചെയ്തതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം.

ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലിവിഷന്‍, മിക്സി, ഗ്രൈന്‍ഡര്‍, ലാപ്ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്

വ്യാഴാഴ്ച വൈകുന്നേരം തന്നെ ചിത്രത്തിലെ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേരുമാറ്റുമെന്നും അറിയിച്ചിരുന്നു. ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു കോമളവല്ലി. ചിത്രത്തിന് പിന്തുണയുമായി സിനിമാ രംഗത്തുനിന്നും രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍ തുടങ്ങി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് പലരും വിമര്‍ശിച്ചത്.

Vijay fans against tamilnadu government

Sruthi S :