കളിയാക്കുന്നവർക്ക് ചുട്ട മറുപടി !വിദ്യ ബാലന്റെ വനിതാ ദിന ആശംസ വൈറലാകുന്നു !

അമിത വണ്ണം എന്ന പേരിൽ ബോഡി ഷെയിമിങ്ങിനു ഒട്ടേറെ തവണ പരസ്യമായി ഇരയാക്കപ്പെട്ട നടിയാണ് വിദ്യ ബാലൻ. പല സ്ഥലത്തും പൊട്ടിത്തെറിച്ചും പ്രതികരിച്ചതും മടുത്ത വിദ്യ ബാലൻ ഒടുവിൽ വനിതാ ദിനത്തിൽ സ്വയം സ്നേഹിക്കാനുള്ള ഒരു പോസ്റ്റാണ് വനിതകൾക്കായി പങ്കു വച്ചിരിക്കുന്നത്.

ഇന്‍സ്റാഗ്രാമിലാണ് സ്വന്തം ശരീരത്തെക്കുറിച്ച്‌ ബോധ്യം വരാനുള്ള പോസ്റ്റുമായി വിദ്യ എത്തിയിരിക്കുന്നത്. ഒപ്പം സ്വയം വെറുക്കേണ്ടതില്ലെന്ന സന്ദേശവും. ശരീരത്തെ മാത്രമല്ല നിങ്ങള്‍ എങ്ങനെയാണോ അത് പോലെ തന്നെ നിങ്ങളുടെ മനസ്സിനെയും, ആത്മാവിനെയും സ്നേഹിക്കണം എന്നാണ് വിദ്യ പറയുന്നത്.

“മെലിയാനോ, ആകര്‍ഷണീയമാവാനോ, സ്മാര്‍ട്ടോ ഹോട്ടോ, കൂളോ ആയി മാറാനോ, കൂടുതല്‍ സമ്ബന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വിലകുറച്ചു കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ്ബൈ പറയാനുള്ള സമയമായിരിക്കുന്നു.
ഞാന്‍ നല്ലതല്ല എന്ന് പറയുന്ന നിങ്ങളിലെ ആന്തരിക വിമര്‍ശകനോട് ‘നിങ്ങള്‍ക്കിനി പോകാം’ എന്ന് പറയാം. നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷന്‍ ഉണ്ടാവണമെന്നില്ല. ഇന്ന് നിങ്ങള്‍ക്കേറ്റവും മികച്ചത് ആകാന്‍ പറ്റില്ലെങ്കില്‍ അത് നാളെയുമാവാം,” വിദ്യ നല്‍കുന്ന സന്ദേശം ഇതാണ്.

Vidya balans womens day post

Sruthi S :