” വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ എനിക്ക് അറിയാം ” – വെളിപ്പെടുത്തലുമായി വരലക്ഷ്മി !

” വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ എനിക്ക് അറിയാം ” – വെളിപ്പെടുത്തലുമായി വരലക്ഷ്മി !

തമിഴ് നടനും നടികർ സംഘം കൗൺസിൽ തലവനുമായ വിശാലിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ തമിഴകത്തെ ചൂടൻ വാർത്ത .ആരാധകർ ഏറെ ആവേശത്തോടെയാണ് വിശാലിന്റെ വിവാഹ വാർത്ത ഏറ്റെടുത്തത്. ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ് വധുവെന്നാണ് ആരാധകർ ധരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് പുറത്തു വന്നതോടെ ആരാണ് വധുവെന്ന ചർച്ചയിലാണ് തമിഴകം.

വിശാലിന്റെ പിതാവും നിര്‍മാതാവുമായ ജി.കെ റെഡ്ഡിയാണ് മകന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധു. വിശാലിന്റെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് വരലക്ഷ്മി. വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആ പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.

വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു. വരലക്ഷ്മിയെ വിശാല്‍ വിവാഹം ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ആരാധകരെയും തമിഴ് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ വിവാഹവാര്‍ത്ത പുറത്തു വന്നത്.

varalakshmi about vishal’s marriage

Sruthi S :