തിരിച്ചുവരവ് വെറുതെ ആയില്ല,ഉയരെ പറന്ന് പാർവതി ;പടം സുപ്പർഹിറ്റ് !!!

ഒരിടവേളക്ക് ശേഷം പാർവതി തിരുവോത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമ ഉയരെ ഇന്ന് റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആസിഡ് ആക്രണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഉയരെ. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആസിഡ് അക്രമണത്തിനിരയാവുകയും പിന്നീട് ആഗ്രഹത്തിന് മങ്ങലേൽക്കുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്.

പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.

ഒട്ടേറെ ഉദ്വേഗ ജനകമായ കഥാ സന്ദർഭങ്ങളിലൂടെയാണ് ഈ ചിത്രം  മുന്നോട്ടു പോകുന്നത്‌ എന്നും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന തരത്തിൽ ആണ് ഇതിന്റെ മേക്കിങ് എന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

രഞ്ജി പണിക്കർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ, സിദ്ദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളീധരനും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും ആണ്. മഹേഷ് നാരായണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.

uyare movie relesed

HariPriya PB :