സ്‌ക്രീനിൽ നിന്നും മനസിലേക്ക് പിന്നെ കുടുംബത്തിലെ ഒരാളെ പോലെ മലയാളി കൊണ്ട് നടന്ന 2 നടിമാർ ..മഞ്ജു വാര്യരും ഉർവശിയും..

സ്‌ക്രീനിൽ നിന്നും മനസിലേക്ക് പിന്നെ കുടുംബത്തിലെ ഒരാളെ പോലെ മലയാളി കൊണ്ട് നടന്ന 2 നടിമാർ ..മഞ്ജു വാര്യരും ഉർവശിയും..

നായികമാർക്ക് വിവാഹ ജീവിതത്തോടെ സിനിമ ലോകത്തോട് വിടപറയേണ്ടി വരുമെന്ന് ആണ് മലയാള സിനിമ ഇന്ഡസ്ട്രിയെ സംബന്ധിച്ച് നിലനിന്നു പോരുന്ന വിശ്വാസം . എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന നടിമാരിൽ അസാന്നിധ്യംകൊണ്ട് ശ്രധേയരായ രണ്ടുപേരുണ്ട് , ഉർവശിയും മഞ്ജു വാര്യരും. ഇരുവരും മലയാള സിനിമക്ക് എക്കാലത്തും അഭിമാനമായി മാറിയവരാണ്. തിരിച്ചുവരവിലും അവർ വിസ്മയങ്ങൾ സൃഷ്ടിക്കുന്നു.

ഉർവശി മലയാള സിനിമയിൽ സൃഷ്‌ടിച്ച വിസ്മയങ്ങൾ ചെറുതല്ല . മലയാള സിനിമയിൽ മാത്രമല്ല , തമിഴിലും തെലുങ്കിലും കന്നടയിലും താരമായിരുന്നു ഉർവശി . ഹിന്ദിയിലും ഒരു ചിത്രം ചെയ്തിട്ടുണ്ട് . സ്വാഭാവിക അഭിനയത്തിൽ ഉർവശിയെ മറികടക്കാൻ ആരുമില്ല. അത്രക്ക് ഗംഭീരവും അസാധ്യവുമായ രീതിയിലാണ് ഉർവശി തന്റെ കഴിവ് സിനിമ ലോകത്ത് തെളിയിച്ചിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ സഹോദരിമാർക്കൊപ്പം ആരംഭിച്ച സിനിമ ജീവിതം ഇപ്പോൾ എന്റെ ഉമ്മാന്റെ പേര് വരെ എത്തിനിൽകുകയാണ്.

മഞ്ജു വാര്യരും ദിലീപുമായുള്ള വിവാഹ ശേഷമാണ് സിനിമയിൽ നിന്നും മാറി നിന്നത്. പതിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു വാര്യർ തിരികെയെത്തിയത്. പഴയ ചുരു ചുറുകും കുസൃതിയും തീക്ഷണതയുമൊക്കെ നിറഞ്ഞ മഞ്ജുവിനെ വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു. രണ്ടാം വരവിലെ യാത്ര ഇപ്പോൾ ഒടിയൻ വരെയെത്തി നില്കുന്നു.

എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ ‘അമ്മ വേഷമാണ് ഉർവശി

ചെയ്തത്. അയല്പക്കത്ത് നമ്മൾ കണ്ടിട്ടുള്ള , ഉർവശിയെ ഓർക്കുമ്പോൾ മനസിൽ വരാറുള്ള കുസൃതി നിറഞ്ഞ കഥാപാത്രമാണ് എന്റെ ഉമ്മാന്റെ പേരിലെ ഐശുമ്മ . ഒടിയനിൽ പ്രഭയായി , ഒടിയൻ മാണിക്യന്റെ അബ്രട്ടികുട്ടിയായി മഞ്ജുവും നിറവസന്തം തീർത്തു.

മലയാളികൾ കാത്തിരുന്നു തിരിച്ചെത്തിച്ച ഇരുവരും ഇതുവരെയും ഒരു തരത്തിലും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. അയൽവീട്ടിലെ ആളെ പോലെയും സുഹൃത്തിനെ പോലെയുമൊക്കെ ഇനിയുമൊരുപാട് കാലം മലയാളികൾ ഇരുവരെയും നെഞ്ചോട് ചേർത്ത് പിടിക്കട്ടെ..

urvashi and manju warrier

Sruthi S :