കൊച്ചുണ്ണിക്ക് ഓസ്‌കാർ നോമിനേഷൻ !! അത് തള്ളോ സത്യമോ ?! വിശദാംശങ്ങളിതാ…

കൊച്ചുണ്ണിക്ക് ഓസ്‌കാർ നോമിനേഷൻ !! അത് തള്ളോ സത്യമോ ?! വിശദാംശങ്ങളിതാ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈനിൽ തകർത്തോടി കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് കൊച്ചുണ്ണിക്ക് ഓസ്കാർ നോമിനേഷൻ കിട്ടി എന്നുള്ളത്. എന്നാൽ ഇതൊരു ഹിമാലയൻ തള്ളാണെന്നുള്ള കാര്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. എലിജിബിലിറ്റി ലിസ്റ്റിൽ നിന്നുള്ള ചിത്രത്തിന്റെ പേരെടുത്ത് ഓസ്‌കാർ നോമിനേഷൻ കിട്ടി എന്ന് പറഞ്ഞു മലയാള സിനിമ പ്രേക്ഷകരെ വഞ്ചിക്കരുതെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

ഇന്ത്യയിൽ നിന്ന് ഇത് വരെ മൂന്നു ചിത്രങ്ങൾക്ക് മാത്രമാണ് ഓസ്കാർ നോമിനേഷൻ കിട്ടിയിട്ടുള്ളത്. 1957ൽ മദർ ഇന്ത്യ, 1988ൽ സലാം ബോംബെ, 2001ൽ ലഗാൻ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ കിട്ടിയിട്ടുള്ള ചിത്രങ്ങൾ. സത്യം അറിഞിട്ടും പ്രേക്ഷകരെ പറ്റിക്കാൻ എന്തിന് ഇത്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നാണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്.

ജനുവരി 22നു മാത്രമേ ഓസ്‌കാർ നോമിനേഷൻ പുറത്തു വിടൂ എന്നിരിക്കെ ഇപ്പോൾ ഇങ്ങനെയൊരു പ്രചാരവുമായി എന്റിന് ഇറങ്ങി എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു. മുൻപ് കൊച്ചുണ്ണി 100 കോടി നേടി എന്നുള്ള വാർത്തക്കെതിരെയും ഒരുപാടാളുകൾ രംഗത്ത് വന്നിരുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടി കളക്ഷൻ തളളുന്ന രീതി സിനിമ മേഖലക്ക് ഒട്ടും ഗുണം ചെയ്യാത്ത ഒരു കാര്യമാണ്. എലിജിബിലിറ്റി ലിസ്റ്റിൽ മലയാളത്തിൽ നിന്ന് കൊച്ചുണ്ണിയെ കൂടാതെ രണ്ടു ചിത്രങ്ങൾ കൂടിയുണ്ട്. ഭയാനകവും ഐക്കരക്കോണത്തെ ഭിഷഖ്വരന്മാരും.

Truth behind Kochunni Oscar Nomination

Abhishek G S :