മല്ലിക സുകുമാരനെ ട്രോളുന്നവര്‍ ഇവര്‍ ചെയ്തത് കൂടി കാണണം….

മല്ലിക സുകുമാരനെ ട്രോളുന്നവര്‍ ഇവര്‍ ചെയ്തത് കൂടി കാണണം….

കേരളം ഇപ്പോള്‍ പ്രളയക്കെടുതിയിലാണ്. പതിനായിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. പ്രളയക്കെടുതിയില്‍ വീടുള്‍പ്പടെ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടെ സിനിമാ താരങ്ങളും പ്രളയക്കെടുതിയില്‍ അകപ്പെട്ടുപോയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കൂട്ടത്തിലാണ് മല്ലിക സുകുമാരന്റെ വാര്‍ത്തയും പ്രചരിച്ചത്.

കഴിഞ്ഞ ദിവസം മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ ചെമ്പു പാത്രത്തില്‍ കയറി രക്ഷപ്പെടുന്ന മല്ലികയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മല്ലികയുടെ ഈ വാര്‍ത്തയ്ക്ക് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പ്രളയദുരന്തത്തില്‍ കേരളം മുങ്ങുമ്പോഴും സഹജീവിയെ ട്രോളുന്ന അവസത്ഥ തീര്‍ത്തും പരിതാപകരം തന്നെയാണ്.

നേരത്തെ പൃഥ്വിരാജിന്റെ പുതിയ ലംമ്പോര്‍ഗിനി കാറിനെക്കുറിച്ച് മല്ലിക നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലിയായിരുന്നു ട്രോളുകളും പരിഹാസങ്ങളും. എന്നാല്‍ ഈ ട്രോളിയവര്‍ കാണാതെ പോയൊരു കാര്യമുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവുമുള്‍പ്പടെയുള്ള ആവശ്യസാധനകള്‍ എത്തിച്ചു കൊടുക്കാന്‍ അന്‍പൊടു കൊച്ചി നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മറ്റാരുമല്ല മല്ലികയുടെ മകനും മരുമകളും കൊച്ചുമക്കളും തന്നെയാണ്. ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും ഇവരുടെ രണ്ടു മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും മുഴുനീളം ക്യാമ്പിന്റെ ഭാഗമായുണ്ട്. കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുറന്ന കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന പൂര്‍ണിമയുടെയും വോളന്റിയര്‍മാര്‍ക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ദ്രജിത്തിന്റെയും ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്‌ക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ തയാറാക്കുകയാണ് കളക്ഷന്‍ സെന്ററില്‍ ചെയ്യുന്നത്. പാര്‍വതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നിരവധി താരങ്ങളും കടവന്ത്രയിലെ കളക്ഷന്‍ സെന്ററിലെത്തി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. അന്‍പൊടു കൊച്ചിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള ക്യാമ്പിലുള്ളവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയനുസരിച്ചുള്ളവയാണ് കടവന്ത്രയിലെ സെന്ററില്‍ ശേഖരിക്കുന്നത്.

Trollers must watch Mallika Sukumaran s helping hands to Anbodu Kochi

Farsana Jaleel :