മലയാള സിനിമയിൽ ജാതിവിവേചനംഉണ്ടോ? ടോവിനോ പറയുന്നു

സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു അവരുടെ അഭിയപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഒടുവിൽ ടോവിനോ തോമസ് തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്.

മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് ടൊവിനോ തോമസ്. ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടോവിനോ. മനസ്സിൽ കടക്കുന്ന അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ തന്നെ എല്ലാത്തിനും പരിഹാരമാകും.
ഇന്ന് മ​ല​യാ​ള സി​നി​മാ മേ​ഖ​ല മുന്നേറുകയാണ് പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​നി​യും അ​വ​സ​ര​ങ്ങ​ളുണ്ടെന്നും ടോവിനോ പറഞ്ഞു.

“മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെന്ന് പറയുന്നു . എന്നാൽ ആയ പ്രചാരണം തെ​റ്റാ​ണ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ൽ​നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​ത്. അ​പ​ക​ർ​ഷ​താ ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാറുമെന്നും .”- ടൊ​വീ​നോ പറയുന്നു

ഒരു സിനിമയുടെ വീജയത്തിന്റെ അത്യാവിശ്യമായ ഘ​ട​ക​ങ്ങളാണ് ക​ലാ​മൂ​ല്യ​വും വി​നോ​ദ​മൂ​ല്യ​വും.എന്നാൽ ഈ ഘ​ട​ക​ങ്ങളിൽ ഏതെങ്കിലും ഒന്ന് പുറകോട്ട് പോയാൽ സിനിമയിക്ക് വിജയം നേടാൻ കഴിയിലല്ലെന്ന് കൂട്ടിച്ചേർത്തു.

Tovino Thomas

Noora T Noora T :