” നൂറു പശുക്കൾ പ്രളയത്തിൽ കുടുങ്ങി കിടക്കുന്നു , കൂടെ ഒരു ലക്ഷം മനുഷ്യരും ;രക്ഷിക്കണം” – കേന്ദ്രത്തോടുള്ള പ്രതിഷേധമറിയിച്ച് ടോവിനോ തോമസ്

” നൂറു പശുക്കൾ പ്രളയത്തിൽ കുടുങ്ങി കിടക്കുന്നു , കൂടെ ഒരു ലക്ഷം മനുഷ്യരും ;രക്ഷിക്കണം” – കേന്ദ്രത്തോടുള്ള പ്രതിഷേധമറിയിച്ച് ടോവിനോ തോമസ്

പ്രളയം കേരളത്തിൽ ഉണ്ടാക്കിയ ദുരിതം ചെറുതല്ല. എല്ലാം നേരെയായി വരാൻ ഇനിയും സമയമെടുക്കും. ഒരുപാട് സഹായവും ആവശ്യമാണ്. കേരളത്തെ പഴയ പോലെയാകാൻ ഒരുപാട് ധനസഹായവും ആവശ്യമാണ്.

അതിനായി 20000 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 500 കോടി രൂപയുടെ സഹായം മാത്രമേ കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായുള്ളൂ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പ്രതിഷേധത്തില്‍ ഭാഗമായിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം എന്നാണ് ടൊവിനോയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടൊവിനോ കേന്ദ്രസര്‍ക്കാരിനോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാപകലില്ലാതെ സജീവമായി പ്രവർത്തിക്കുകയായിരുന്നു ടോവിനോ തോമസ്. ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിച്ചും രാത്രിയോളം മഴയിലും വെള്ളത്തിലും പ്രവർത്തിക്കുകയായിരുന്നു ടോവിനോ തോമസ് .

tovino thomas protest against central government

Sruthi S :