ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണ്ട ! – ടോവിനോ തോമസ്

 

സിനിമയിലെത്തണമെന്നും ഒരു നല്ല നടനായി അറിയപ്പെടണമെന്നുമുള്ള ഏറെ കാലത്തെ അഭിലാഷം നിറവേറ്റിയ സന്തോഷത്തിലാണ് ടൊവിനോ തോമസ്.ഇച്ചായാ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് ടോവിനോ ചോദിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്ബോ അല്ലെങ്കില്‍ കുറച്ച്‌ നാള്‍ മുന്‍പോ ഈ വിളികേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. അതിനാല്‍ ആ ഒരു കണ്ണുകൊണ്ട് കാണുന്നിതിനോട് വിയോജിപ്പുണ്ട് ടൊവിനോ പറയുന്നു.

വലിയൊരു ആരാധകവൃന്ദം ടൊവിനോയ്ക്കു ചുറ്റമുണ്ട്‌. ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ ഏതെങ്കിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍ എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു. ഇച്ചായന്‍ എന്ന് വിളിക്കുമ്ബോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഒക്കെയാണ്, പക്ഷെ മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവായല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായല്‍ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്ന് വിളിക്കാം. ടൊവി എന്ന് വിളിക്കാം.

അന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയാണ് കഴിഞ്ഞ ദിവസം ടൊവിനോയുടെതായി ഇറങ്ങിയത്. ഇതിന്റെ പ്രചാരണാര്‍ത്ഥമായിരുന്നു ടൊവിനോയുടെ അഭിമുഖം.ആ കഥാപാത്രത്തെ നൂറുശതമാനവും മനസിലാക്കുന്ന ഒരാളാണ് ടൊവിനോയെന്ന് സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞു. ‘ഇസഹാക്ക് വന്ന വഴികളിലൂടെ തന്നെയാണ് ടൊവിനോ വന്നിട്ടുള്ളത്. കഷ്ടപ്പാടുകള്‍ സഹിച്ച്‌ കഠിനാധ്വാനം ചെയ്ത് വന്നിട്ടുള്ളയാള്‍ തന്നെയാണ്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാമെന്ന് ചിന്തിക്കുന്നത് താന്‍ സിനിമയെ അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നും ടൊവിനോ പറഞ്ഞു. ‘എവിടെയാണോ ഞാന്‍ വരണമെന്നാഗ്രഹിച്ചത് അവിടെത്തന്നെയാണ് എത്തിനില്‍ക്കുന്നത്. എന്റെ സ്വപ്‌നമാണ് ഞാനിപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്.’ ടൊവിനോ പറയുകയുണ്ടായി.

tovino thomas about his name

Sruthi S :