സിനിമയിൽ അവസരത്തിനായി ഒന്നരലക്ഷം രൂപ എന്നോട് വരെ ആവശ്യപ്പെട്ടു – ടോവിനോ തോമസ്

മലയാള സിനിമയിലെ യുവതരംഗമായി മാറുകയാണ് ടോവിനോ തോമസ് . ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ടോവിനോ സജീവമാകുകയാണ് . എന്നാൽ ആദ്യമായ്ഒ ഡിഷനിൽ അഭിമുഖീകരിച്ച പ്രതിസന്ധി തുറന്നു പറയുകയാണ് ടോവിനോ തോമസ് .

റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ടൊവിനോ ഇതിന് കുറിച്ച്‌ വ്യക്തമാക്കിയത് .ഒരിക്കലും കുറുക്കുവഴികള്‍ തേടരുതെന്നും. എളുപ്പവഴിയിലൂടെ മലയാള സിനിമയില്‍ എത്തുന്നതിനായി ശ്രമിച്ചാല്‍ ഒരു അവസരമെങ്കിലും ലഭിച്ചേക്കാം, എന്നാല്‍ സ്ഥായിയായ നിലനില്‍പ്പിന് അത് ശാശ്വതമല്ല ടൊവിനോ പറഞ്ഞു.

താന്‍ സിനിമയില്‍ അവസരം തേടി നടന്നിരുന്ന സമയത്ത് അഭിനയിക്കാനായി പൈസ ചോദിച്ചിരുന്നു. ആദ്യ ഓഡിഷന്‍ അനുഭവത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു ടൊവിനോ ഇതിനെക്കുറിച്ച്‌ വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കനായി ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു അത്. ഒന്നരലക്ഷം രൂപ വരെയായിരുന്നു അന്ന് അവര്‍ ചോദിച്ചിരുന്നത്. അത്രയൊന്നും തരാന്‍ സാധിക്കില്ലെന്നറിയിച്ചപ്പോള്‍ 50,000 പറ്റുമോയെന്നായിരുന്നു ചോദിച്ചത്. വീട്ടുകാര്‍ അറിഞ്ഞിട്ടെന്നുമില്ല ഇതിനായി ഇറങ്ങിത്തിരിച്ചത്.അത്രയും പൈസ ഒരുമിച്ച്‌ കാണാത്ത സമയം കൂടിയായിരുന്നു അത്.

സിനിമയുടെ തുടക്കത്തില്‍ പേര് മാറ്റുന്നതിനെക്കുറിച്ച്‌ പലരും ചോദിച്ചിരുന്നു. എന്നാല്‍ ടൊവിനോ എന്നത് മറ്റെന്തെങ്കിലും പേരിട്ടാല്‍ വിളി കേള്‍ക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അപ്പോള്‍ വിളി കേട്ടില്ലെങ്കില്‍ ജഡായാണെന്നായിരിക്കും പറയുക. അതുകൊണ്ടാണ് താന്‍ പേര് മാറ്റാതിരുന്നതെന്നും ടോവിനോ പറയുന്നു.

tovino thomas about first audition

Sruthi S :