അന്ന് ടൊവിനോയാണ് സ്റ്റാര്‍, പക്ഷെ കമന്റ് ബോക്സ് കണ്ടാല്‍ തോന്നും ഞാനാണ് സ്റ്റാറെന്ന്” അഹാന പറയുന്നു

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന സിനിമയിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. പിന്നീട് സിനിമയില്‍ നിന്നൊരു ഇടവേളയെടുത്ത അഹാന ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു.

ഇന്ന് മലയാളത്തിലെ യുവനടിയില്‍ മുന്‍നിരയിലാണ് അഹാനയുടെ സ്ഥാനം. വളരെ കുറിച്ച് സിനിമകളിലൂടെയാണ് അഹാന ഈ നിലയിലേക്ക് എത്തിയത്. മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് അഹാനയെ ഉറ്റു നോക്കുന്നത്. സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഹാന. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

അഹാനയെ പോലെ തന്നെ അഹാനയുടെ സഹോദരിമാരും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് കൃഷ്ണ സിസ്‌റ്റേഴ്‌സ്. അതേസമയം എന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടി മാത്രം നേടുന്നവരല്ല അഹാനയും സഹോദരിമാര്‍. മലയാളത്തിലെ നടിമാരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണം നിരന്തരം നേരിട്ടിട്ടുള്ള നടിമാരില്‍ ഒരാളാണ് അഹാന. താരത്തിനെതിരെ പലപ്പോഴും സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് മനസ് തുറക്കുകയാണ് അഹാന. ലൂക്ക എന്ന സിനിമ ഇറങ്ങിയപ്പോള്‍ തനിക്കെതിരെയുണ്ടായ നെഗറ്റീവ് കമന്റുകളെക്കുറിാണ് അഹാന സംസാരിക്കുന്നത്. പുതിയ സിനിമയായ അടിയിലെ തന്റെ അഭിനയത്തെക്കുറിച്ച് വരുന്ന പോസീറ്റിവ് കമന്റ്സ് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അഹാന പറയുന്നുണ്ട്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന മനസ് തുറക്കുന്നത്.

നേരത്തെ, ലൂക്കയിലെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ കമന്റ് ബോക്സില്‍ നിറയെ തന്നെക്കുറിച്ചുള്ള മോശം കമന്റുകളായിരുന്നുവെന്നാണ് അഹാന പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റുകള്‍ പറയുന്നവര്‍ അത് കേള്‍ക്കേണ്ടി വരുന്ന വ്യക്തിയെക്കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ ചിന്തിക്കുന്നില്ലെന്നാണ് അഹാന പറയുന്നത്.

”അടിയിലെ എന്റെ അഭിനയത്തെക്കുറിച്ച് വരുന്ന പോസിറ്റീവ് കമന്റ്സ് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ഇന്ന് ഇപ്പോള്‍ ആളുകള്‍ എന്നെക്കുറിച്ച് നല്ലത് പറയുകയാണ്. ഒരു പാട്ടിന്റെ പുറത്ത് എന്നെക്കുറിച്ച് മോശം മാത്രം പറഞ്ഞ സാഹചര്യത്തിലൂടെയും ഞാന്‍കടന്നു പോയിട്ടുണ്ട്. ലൂക്കയിലെ ആ പാട്ട് ഇറങ്ങിയപ്പോള്‍ അതില്‍ ഏകദേശം ആയിരത്തി അഞ്ഞൂറ് കമന്റ്സോളമുണ്ടായിരുന്നു. അന്ന് ടൊവിനോയാണ് സ്റ്റാര്‍, പക്ഷെ കമന്റ് ബോക്സ് കണ്ടാല്‍ തോന്നും ഞാനാണ് സ്റ്റാറെന്ന്” എന്നാണ് അഹാന പറയുന്നത്.

അന്ന് കമന്റ്സ് ബോക്സ് മുഴുവന്‍ എന്നെക്കുറിച്ചായിരുന്നുവെന്നാണ് അഹാന ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ അതെല്ലാം തെറിയായിരുന്നു എന്നേയുള്ളൂവെന്നും താരം പറയുന്നുണ്ട്. കമന്റുകള്‍ കണ്ട് അന്നൊക്കെ സ്വഭാവികമായും തനിക്ക് ഭയങ്കര വിഷമം ആയിട്ടുണ്ടെന്നും അഹാന പറയുന്നു. അന്ന് കമന്റ്സ് ബോക്സ് മുഴുവന്‍ എന്നെക്കുറിച്ചായിരുന്നു. പക്ഷെ അതെല്ലാം തെറിയായിരുന്നു എന്നാണ് താരം പറയുന്നത്.

ഒന്ന് ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത്. അതല്ലാതെ ഹേര്‍ട്ട് മെന്റാല്‍റ്റി എന്ന് പറയുന്ന ഒന്നുണ്ടല്ലോ. അതായത് പത്ത് പേര് ഒരു കാര്യം പറഞ്ഞാല്‍ ഒരു ഇരുപത് പേര്‍ക്ക് കൂടെ അത് പറയാനുള്ള ഒരു മെന്റാല്‍റ്റി ഉണ്ടാവുമല്ലോ എന്നാണ് കമന്റുകളുടെ സ്വഭാവത്തെക്കുറിച്ച് അഹാന പറയുന്നത്. അതേസമയം, എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമെന്തെന്നാല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് കേള്‍ക്കുന്ന വ്യക്തിയും അവരെ പോലെ ഒരു മനുഷ്യനാണെന്നതാണ് എന്നും അഹാന അഭിപ്രായപ്പെടുന്നുണ്ട്.

അവരുടെ വീട്ടിലും അച്ഛനും അമ്മയും ഉണ്ട്. അവരെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതെല്ലാം കാണുന്നത് വിഷമം ആവുമെന്നും അഹാന അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ അത് എല്ലാവരും ചിന്തിക്കണമെന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അടിയിലെ പാട്ടിന് വരുന്ന കമന്റ്സ് ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ എനിക്ക് സന്തോഷമുണ്ടെന്നും അഹാന പറയുകയാണ്.

AJILI ANNAJOHN :