പ്രേക്ഷകർ ഒന്നടങ്കം പറയുന്നു , വെടിക്കെട്ടൊക്കെ പൂരപ്പറമ്പിൽ നിന്ന് കേൾക്കുന്നത് പോലെ .. ചൂടത്ത് പോയി കാണാൻ മടിയുള്ളവർ സൗണ്ട് സ്റ്റോറിക്ക് ടിക്കറ്റെടുത്തോളു , പൂരം നേരിൽ കണ്ട അനുഭൂതി !

ഓരോ ദിനം പിന്നിടുമ്പോളും ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം പുതിയ പുതിയ ദൃശ്യ തലങ്ങൾ തീർക്കുകയാണ്. കണ്ടിറങ്ങിയ ഓരോരുത്തർക്കും ചിത്രം സമ്മാനിക്കുന്നത് ഓരോരോ അനുഭവങ്ങളാണ്. പൂരമെങ്ങനെ ഇത്ര ഭംഗിയായി പകർത്തി എന്നതാണ് അത്ഭുതം. ആ ചൂടിലും തിരക്കിലും ബഹളങ്ങളിലുമൊക്കെ മനോഹരമായ ഫ്രയിമുകളാണ് പിറന്നിരിക്കുന്നത്.

നേരിട്ട് പൂരം കാണാത്തവർക്ക് ചിത്രം സൃഷ്ടിക്കുന്നത് അഭൂതപൂർവമായ അനുഭൂതിയാണ്. ചൂടും തിരക്കും അനുഭവിക്കാതെ പൂരം അടുത്ത് കണ്ട അനുഭൂതി. ഏഴ് ലക്ഷം പേർ ഒരേസമയം കാഴ്ചക്കാരനായി ഒത്തുകൂടുന്ന ഈ ശബ്ദ ദൃശ്യ വിസ്മയത്തിന് പോയിട്ടുള്ളവർക്കറിയാം ആ തിരക്കിൽ അത് ഷൂട്ട്‌ ചെയ്യുക എന്നാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന്. ആ ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചു തന്നെ ആദ്യമായി നേരിൽ കണ്ട പൂരം റസൂൽ പൂക്കുട്ടി ശബ്ദമായി പിടിച്ചെടുത്തു.

വെടിക്കെട്ടൊക്കെ ശരിക്കും പൂരപ്പറമ്പിൽ നിന്ന് കേൾക്കുന്ന അതേ ഫീൽ… ഒന്നും പറയാനില്ല. ചൂടത്തു പോയി നിന്ന് പൂരം കാണാൻ മടിയുള്ളവർ ഈ സിനിമ കണ്ടാലും മതി കംപ്ലീറ്റ് പൂരം കാണുന്ന ഫീൽ അതേപടി തീയേറ്ററിൽ ഉണ്ട്. ഇങ്ങനത്തെ സിനിമകൾ വല്ലപ്പോഴുമേ ഇറങ്ങുകയുള്ളൂ. മിസ്സ്‌ ആക്കല്ലേ…എന്നാണ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

the sound story movie experience

Sruthi S :