ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് പ്രണവ്…ഒരിക്കൽ അയാൾ മലയാള സിനിമയുടെ ഉയരങ്ങളിലെത്തും -അരുൺ ഗോപി !!!

അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തിയ സിനിമയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രം പരാജയയമായിരുന്നു. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ മികച്ചൊരു നിലയില്‍ അധികം വൈകാതെ എത്തുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

പ്രണവിന്റെ പരിമിതികളും ഗുണങ്ങളും അരുണ്‍ ഗോപി വിവരിക്കുന്നു. ‘പ്രണവ് മോഹന്‍ലാലിനെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല മനുഷ്യനാണ്. നല്ലൊരു പൊസിഷനില്‍ എല്ലാ രീതിയിലും മികച്ച ഒരാളായി അയാള്‍ മലയാള സിനിമയിലെത്തും. വ്യക്തപരമായി പ്രണവിനോട് എനിക്ക് ഒരുപാട് ആരാധനയുണ്ട്. അയാളില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.

മലയാളം അത്ര കംഫര്‍ട്ട് അല്ലാത്തതിന്റെ പ്രശ്‌നം അയാളിലുണ്ട്. ഇംഗ്‌ളീഷാണ് അയാളുടെ കംഫര്‍ട്ടബിള്‍ ഭാഷ. മലയാളത്തിന്റെ സോള്‍ അദ്ദേഹത്തിനറിയില്ല. അദ്ദേഹം പറയുന്ന ഡയലോഗിനകത്ത് എന്താണ് അതിന്റെ അര്‍ത്ഥമെന്ന് അറിയില്ല. മലയാളം അത്ര കംഫര്‍ട്ട് അല്ലാത്തതിന്റെ പ്രശ്‌നമാണ് നിലവില്‍ പ്രണവിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറയുന്നതിന്റെ കാരണം. അത് റിക്കവര്‍ ചെയ്ത് അയാള്‍ എത്തുക തന്നെ ചെയ്യും. അതിനു ശേഷം നോക്കിക്കോളൂ… പ്രണവ് എന്താണെന്ന്. ഞാനായിട്ട് ഒന്നും പറയുന്നില്ല അത് കാലം തെളിയിക്കേണ്ട കാര്യമാണ്’ അരുണ്‍ ഗോപി പറഞ്ഞു.

arun gopi about pranav mohanlal

HariPriya PB :