ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭന്റെ തട്ടാശേരിക്കൂട്ടം ഇന്ന് തീയറ്ററുകളിലേക്ക്

ഒരിടവേളയ്ക്ക് ശേഷം താര പദവയിലേക്കു വീണ്ടും തിരിച്ചെത്തുകയാണ് ജനപ്രിയ നായകൻ ദിലീപ്. മലയാള സിനിമയിൽ നിന്നും വമ്പൻ പ്രോജക്ടുകളാണ് ദിലീപിനു വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടെ ദിലീപിന്റെ നിർമ്മാണത്തിൽ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയുന്ന തട്ടാശേരിക്കൂട്ടം ഇന്ന് തീയേറ്ററിൽ റിലീസ് ചെയ്യും

ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കൂടാതെ പ്രിയംവദ, വിജയ രാഘവന്‍, സിദ്ദിഖ്, അപ്പു, സുരേഷ് മേനോന്‍, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.

വീട്ടിലെ കുഞ്ഞുങ്ങൾക്കുപോലും കഥ പറഞ്ഞു കൊടുക്കാത്ത ആളാണ് അനൂപ് എന്നും അവന്റെ അവസ്ഥ കൊണ്ടാണ് ഈ സിനിമയുടെ കഥ പറയാൻ തന്റെ മുന്നിൽ വന്നതെന്നും കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിനിടെ ദിലീപ് പറഞ്ഞിരുന്നു.
ഈ സിനിമയിൽ എന്റെ ജോലി നിർമാതാവാണ്. അർജുൻ അശോകൻ എന്ന ആളെ ഞാൻ അവന്റെ കുട്ടിക്കാലം മുതൽ കണ്ടുകൊണ്ടിരിക്കുന്നതാണ്. കുടുംബവുമായും വളരെ അടുത്തബന്ധമുണ്ട്. അനിയൻ കഥയുമായി വന്നപ്പോള്‍ ഞാൻ ആദ്യ ചോദിച്ചു, ആരെയൊക്കയാണ് മനസ്സിൽ കാണുന്നതെന്ന്. അർജുന്റെ പേര് പറഞ്ഞപ്പോൾ ഞാൻ അർജുനെ വിളിച്ചു. ‘ചേട്ടൻ എപ്പോഴാന്ന് പറഞ്ഞാൽ മതി ചേട്ടാ, ഞാൻ വരാം’ എന്നായിരുന്നു അർജുൻ പറഞ്ഞത്.അത് വേണ്ടി നീ കഥ ആദ്യം കേട്ടിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞു.

അനൂപ് സിനിമ സംവിധാനം ചെയ്യാൻ പോയപ്പോൾ ആദ്യം ചെയ്തത് വേറെ വീട് വാടകയ്ക്ക് എടുത്തു. കാരണം പടത്തിന് എന്തെങ്കിലും പറ്റിയാൽ വീട്ടിലേക്ക് വരണ്ടല്ലോ. എന്നാൽ സിനിമ മുഴുവൻ കണ്ട ശേഷം എനിക്കു പറയാം, നമ്മുടെ വീട്ടിൽ പുതിയൊരു സംവിധായകനെ കൂടി കിട്ടി എന്ന്. വലിയ കാൻവാസിൽ എല്ലാ ചേരുവകളും ചേർത്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. കഥ പറഞ്ഞ് മറ്റൊരാൾക്ക് മനസ്സിലാക്കികൊടുക്കുക എന്ന ക്വാളിറ്റിയാണ് സംവിധായകന് ആദ്യം വേണ്ടത്. വീട്ടിലുള്ള കുട്ടികൾക്കുപോലും ഇവനൊരു കഥ പറഞ്ഞുകൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവന്റെ അവസ്ഥ കൊണ്ട് എന്റെ മുന്നിൽ വന്ന് കഥ പറയാൻ ഇരുന്നു. അച്ഛൻ പോയതിനു ശേഷം അവന്റെ ചേട്ടന്റെ സ്ഥാനത്തും അച്ഛന്റെ സ്ഥാനത്തും നിൽക്കുന്ന ഒരാളാണ് ഞാൻ. എന്റെ അനിയൻ ഒരു കാര്യം പറയുമ്പോൾ നമ്മളതിനു കൂടെ നിൽക്കുന്നു. നല്ല കഥകൾ വന്നാൽ തീർച്ചയായും അനിയനൊപ്പം സിനിമ ചെയ്യുമെന്നും ദിലീപ് പറഞ്ഞിരുന്നു.

ജിതിന്‍ സ്റ്റാന്‍സിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

Noora T Noora T :