കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ പ്രണയത്തിലാണ്; വെളിപ്പെടുത്തി തപ്‌സി പന്നു

താന്‍ പത്തുവര്‍ഷമായി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം തപ്‌സി പന്നു. ഡെന്മാര്‍ക്കില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരം മത്തിയാസ് ബോയുമായാണ് തപ്‌സി പന്നു പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെടുന്നതെന്നും മറ്റൊരാള്‍ക്ക് വേണ്ടിയും ബോയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും തപ്‌സി പറയുന്നു.

‘മത്തിയാസ് ബോയുമായി കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ പ്രണയത്തിലാണ്. 13 വര്‍ഷം മുന്‍പ് അഭിനയം തുടങ്ങിയതാണ്. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെട്ടത്. അന്നു മുതല്‍ ഇന്നുവരെ താന്‍ അതേ വ്യക്തി തന്നെയാണ്.

മറ്റൊരാള്‍ക്കും വേണ്ടി ബോയെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ല, അത്തരമൊരു ചിന്ത തോന്നിയിട്ടില്ല. കാമുകനില്‍/ കാമുകിയില്‍ നിന്നും ലഭിക്കുന്ന സുരക്ഷിത ബോധം ഏതൊരു പ്രണയബന്ധത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

ഒരു പുരുഷനെയാണ്, ആണ്‍കുട്ടിയെയല്ല പ്രണയബന്ധത്തില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.’ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി പറയുന്നത്.

Vijayasree Vijayasree :