വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്; ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് അമ്മ പറയാറുള്ളത്; അനശ്വര രാജന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് അനശ്വര രാജന്‍. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘നേര്’, മിഥുന്‍ മാനുവല്‍ തോമസ് ജയറാം കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലര്‍’ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യിലും അനശ്വര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഒരു സ്ത്രീ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയാണ് അനശ്വര രാജന്‍. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് താന്‍ വളര്‍ന്നതെന്നാണ് അനശ്വര പറയുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക ഭദ്രത എന്നത് പ്രധാനമാണെന്നും അനശ്വര പറയുന്നത്.

‘സാമ്പത്തിക സ്വാതന്ത്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ ‘കല്യാണം കഴിക്ക്’ അമ്മ എന്നല്ല പറയുന്നത് മറിച്ച് ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് പറയാറുള്ളത്.

ആണ് പെണ്ണ് എന്നൊന്നുമല്ല. എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാ നം നേടാന്‍ സാധിക്കുന്നു എന്നത് എന്നെ ഇരട്ടി സന്തോഷിപ്പിക്കുന്നു.’ എന്നാണ് അഭിമുഖത്തില്‍ അനശ്വര രാജന്‍ പറയുന്നത്.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രമാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

Vijayasree Vijayasree :