വീട് വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ വളർത്തു മൃഗങ്ങളെ കൂട്ടിലടച്ചും കെട്ടിയിട്ടും പോകരുതേ ..!

കേരളം പ്രളയം അതിജീവിച്ച് ഒരു വര്ഷം പൂർത്തിയാകുമ്പോൾ അടുത്ത പ്രളയം മുന്നിലെത്തിയിരിക്കുകയാണ്. ജനങ്ങൾ ആശങ്കയിലുമാണ് . അതീവ ഗുരുതരാവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും പല പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലും വെള്ളത്തിനടിയിലുമാണ്. ഈ അവസരത്തിൽ കഴിഞ്ഞ പ്രളയത്തിൽ ജീവൻ രക്ഷിക്കാനായി ജനങ്ങൾ നെട്ടോട്ടമോടിയപ്പോൾ മറന്ന ഒരു കാര്യം ഓർമിപ്പിക്കുകയാണ്.

വെള്ളം കയറിയതിനു പിന്നാലെ ആളുകൾ സാധനങ്ങളുമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം . അപ്പോൾ പലരും മറന്നത് വളർത്തു മൃഗങ്ങളെ കൂട്ടിൽ നിന്നും അഴിച്ച് വിടാനും കെട്ടഴിച്ച് സ്വാതന്ത്രരാക്കാനുമാണ് .

ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള നെട്ടോട്ടത്തിൽ അപ്രതീക്ഷിത പ്രളയത്തിൽ അതൊരു തെറ്റല്ലെങ്കിൽ കൂടിയും സ്വയമൊന്നും ചെയ്യാൻ സാധിക്കാത്ത മിണ്ടാപ്രാണികൾ കഴിഞ്ഞ വര്ഷം ഒട്ടേറെ ചത്തൊടുങ്ങിയിരുന്നു. ഇത്തവണ അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ നിങ്ങൾ ജാഗരൂകരാകണം . അവർ ഒഴുക്കിൽ എങ്ങോട്ടേലും നീന്തി പോകുകയോ , സുരക്ഷിതമായി മാറി നിൽക്കുകയോ ചെയ്യട്ടെ.

take care of your pets -kerala flood

Sruthi S :