മലയാളത്തിൽ നിന്ന് ഒരു സംവിധായകന് ഓസ്‌കാർ ലഭിച്ചാൽ അത് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ആയിരിക്കും; സംവിധായൻ ടി കെ രാജീവ് കുമാർ!!

ആമേൻ, അങ്കമാലി ഡയറീസ്,ഈ മ യൗ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. വ്യത്യസ്‌തങ്ങളായ സിനിമകളെടുത്ത് പ്രേക്ഷക മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ സംവിധാനം ചെയ്‌ത്‌ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘ഈ. മാ. യൗ’ നും മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം ഉൾപ്പടെ നിരവധി അന്തർദേശീയ അംഗീകാരങ്ങളും ലഭിച്ചിരുന്നു.

മലയാള സിനിമയുടെ തല മുതിർന്ന സംവിധായകരിൽ ഒരാളായ ടി. കെ രാജീവ് കുമാർ ഈയിടെ ഒരു അഭിമുഖത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് പറയുന്നത്, മലയാളത്തിൽ നിന്ന് ഒരു സംവിധായകന് ഓസ്‌കാർ ലഭിച്ചാൽ അത് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ആയിരിക്കും എന്നാണ്.

ലിജോയുടെ സിനിമാ ഭാഷ യൂണിവേഴ്‌സലാണ്. പ്രമേയപരമായി ലിജോയുടെ സിനിമകൾ പ്രാദേശികമായിരിക്കാം, പക്ഷെ അതിൻ്റെ ദൃശ്യഭാഷയും നരേറ്റിവുമൊക്കെ യൂണിവേഴ്‌സലാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏത് ഭാഷാ സിനിമകളോടും പിടിച്ചുനിൽക്കാനും മത്സരിക്കാനും ശേഷിയുള്ള സംവിധായകനാണ് ലിജോ. ഓരോ സിനിമയിലൂടെയും ബഹുദൂരം മുന്നേറുന്ന പ്രതിഭ. ഇന്നത്തെ ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ വേറിട്ടൊരു സംവിധായകനെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. വലിയ കാഴ്ച്ചപ്പാടും ഉൾക്കാഴ്ചയുമുള്ള ഫിലിം മേക്കറാണ് ലിജോ. മാസ്റ്റർ ഫിലിം മേക്കർ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു തലത്തിലേക്കാണ് ലിജോയുടെ ഇപ്പോഴത്തെ യാത്ര. – ടി കെ രാജീവ് കുമാർ പറയുന്നു.

ജെല്ലിക്കെട്ട് എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി.

t k rajeevkumar about lijo jose pellissery

HariPriya PB :