“നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല”; സുസ്മിത സെന്നിന്റെ കാമുകന്‍

“നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല”; സുസ്മിത സെന്നിന്റെ  കാമുകന്‍

ഇന്ത്യക്കാരിയായ ആദ്യ വിശ്വസുന്ദരിയാണ് സുസ്മിത സെൻ. 1994 ൽ കിരീടം ചൂടുമ്പോൾ 18 വയസ്സ് മാത്രമുള്ള കൗമാരക്കാരി ബോളിവുഡില്‍ തന്റേതായ ഇടം നേടിയ നടിയാണ്. നിലപാട് കൊണ്ടും ജീവിത ശൈലികൊണ്ടും ഏറെ വ്യത്യസ്തയാണ് സുസ്മിത. രണ്ട് കുട്ടികളെ ദത്തെടുത്ത് അവിവാഹിതയായി ജീവിക്കുകയാണ് താരം. സുസ്മിത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയുള്ള കാമുകന്റെ കമന്റാണ് ഇപ്പോൾ ഹിറ്റ് ആയിരിക്കുന്നത്.


‘നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല’ എന്നായിരുന്നു റോഹ്മാന്റെ കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ട സുസ്മിത ഇങ്ങനെ കുറിച്ചു, ‘എങ്കില്‍ അത് നിങ്ങള്‍ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ജാന്‍.’

പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോഹ്മാന്‍ ഷാല്‍ ആണ് സുസ്മിതയുടെ ഹൃദയം കീഴടക്കിയത്. മക്കള്‍ക്കും റോഹ്മാനുമൊപ്പമുള്ള ചിത്രങ്ങള്‍ സുസ്മിത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

susmita relationship with rohman shal

HariPriya PB :