സൈക്കിൾ വാങ്ങാൻ കൂട്ടി വച്ച പണം കേരളത്തിന് നൽകി തമിഴ് പെൺകുട്ടി – അവളെ കാത്തിരുന്നത് അപ്രതീക്ഷിത സമ്മാനം !!!

സൈക്കിൾ വാങ്ങാൻ കൂട്ടി വച്ച പണം കേരളത്തിന് നൽകി തമിഴ് പെൺകുട്ടി – അവളെ കാത്തിരുന്നത് അപ്രതീക്ഷിത സമ്മാനം !!!

കേരളത്തിന് അകമഴിഞ്ഞ സ്നേഹം പ്രായകെടുതിയിൽ നിന്നും കരകയറാൻ നാനാ ഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കുകയാണ്. കടൽ കടന്നും ആ സ്നേഹം മലയാളിമണ്ണിലേക്ക് എത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ സഹായം എത്തിച്ചത്. വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല അവിടെ നിന്നും സഹായം എത്തിക്കുന്നതും.

തമിഴ്‌നാട്ടിൽ നിന്നുമുള്ള ഒരു പെൺകുട്ടി തന്റെ ഏറെ നാളത്തെ സമ്പാദ്യമാണ് കേരളത്തിന് നൽകിയത്. ഒരു മോട്ടോർ സൈക്കിൾ വാങ്ങുവാനായിരുന്നു അവൾ പണം സൂക്ഷിച്ചത്. എന്നാൽ അയല്സംസ്ഥാനം അപകടത്തിലായപ്പോൾ തന്റെ സമ്പാദ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചത് .

അനുപ്രിയ എന്ന പെൺകുട്ടിയുടെ വലിയ മനസിന്‌ അവളെ കാത്ത് വലിയൊരു സന്തോഷമാണിരിക്കുന്നത്. ഹീറോ സൈക്കിൾസ് അനുപ്രിയക്കായി പുതിയ സൈക്കിളാണ് നൽകുന്നത്. കേരളം ഇത്ര വലിയ ദുരിതത്തിൽ നിൽകുമ്പോൾ അവൾ ചെയ്ത നന്മയെ ഹീറോ സൈക്കിൾസ് ട്വിറ്ററിൽ അഭിനന്ദിക്കുകയും ചെയ്തു.

surprise gift by hero cycles to tamilnadu girl

Sruthi S :